ലോകത്തിലെ മികച്ച 10 എയര്‍ലൈനുകളുടെ പട്ടികയില്‍ യുഎഇയില്‍നിന്ന് ഇത്തിഹാദ് എയര്‍വേയ്സും എമിറേറ്റ്സ് എയര്‍ലൈൻസും ഇടംപിടിച്ചു.
എയര്‍ലൈൻ റേറ്റിങ്സ് ഡോട്ട് കോം പട്ടികയില്‍ ഇത്തിഹാദ് മൂന്നാം സ്ഥാനത്തും എമിറേറ്റ്സ് പത്താം സ്ഥാനത്തുമാണ്.
മികച്ച ഇൻ-ഫ്ലൈറ്റ് വിനോദം, മികച്ച പ്രീമിയം ഇക്കണോമി എന്നിവയില്‍ എമിറേറ്റ്സ് ഏറ്റവും ഉയര്‍ന്ന റേറ്റിങ് നേടി. വിമാനങ്ങളുടെ കാലപ്പഴക്കം, യാത്രക്കാരുടെ അവലോകനം, ലാഭം, നിക്ഷേപം, ഓഫറുകള്‍, ഉദ്യോഗസ്ഥരുടെ പെരുമാറ്റം തുടങ്ങി 12 മാനദണ്ഡങ്ങള്‍ അടിസ്ഥാനമാക്കിയായിരുന്നു പഠനം.
വിമാന നവീകരണത്തിനും പുതിയ സൗകര്യങ്ങളും അവതരിപ്പിക്കുന്നതിനും യുഎഇ എയര്‍ലൈനുകള്‍ കോടിക്കണക്കിന് ദിര്‍ഹം ചെലവഴിക്കുന്നുണ്ട്. ബോര്‍ഡിങ് പാസുകള്‍ ഡിജിറ്റലാക്കിയ എമിറേറ്റ്സ് എല്ലാ യാത്രക്കാര്‍ക്കും വൈഫൈ നല്‍കിയും വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു.
ഇത്തിഹാദ് എയര്‍വേയ്‌സ് വൈ-ഫ്ലൈ ചാറ്റ്, സര്‍ഫ് പാക്കേജുകളും പുറത്തിറക്കി. വാട്സാപ്പ്, മെസഞ്ചര്‍, വീചാറ്റ് തുടങ്ങിയവയും സൗജന്യ സേവനത്തിലൂടെ ഉപയോഗിക്കാം