ലണ്ടന്‍: കോവിഡ് കാലത്ത് അമേരിക്കയിലേക്കും അവിടെനിന്നും തിരിച്ചും ഷെഡ്യൂള്‍ ചെയ്തിരുന്ന വിമാന സര്‍വീസുകള്‍ റദ്ദാക്കുകയോ റീഷെഡ്യൂള്‍ ചെയ്യുകയോ ചെയ്തപ്പോള്‍ യാത്രമുടങ്ങിയവര്‍ക്ക് കൃത്യസമയത്ത് നഷ്ടപരിഹാരം നല്‍കാത്തതിന്റെ പേരില്‍ ബ്രിട്ടിഷ് എയര്‍വനേസിന് അമേരിക്ക കനത്ത പിഴ ചുമത്തി.
1.1 മില്യന്‍ ഡോളറിന്റെ (878,000 പൗണ്ട) പിഴയാണ് ചുമത്തിയതെന്ന് അമേരിക്കല്‍ ട്രാന്‍സ്‌പോര്‍ട്ട് ഡിപ്പാര്‍ട്ട്‌മെന്റ് വ്യക്തമാക്കി.
ഇതുസംബന്ധിച്ച് 1200ലേറെ പരാതികളാണ് എയര്‍ലൈന്‍സിനെതിരെ ലഭിച്ചത്. നിയമപരമായാണ് പ്രവര്‍ത്തിക്കുന്നത് എന്ന ന്യായത്തിലായരുന്നു ബ്രിട്ടിഷ് എയര്‍വേസ് ഈ ക്ലെയിമുകളില്‍ പണം തിരികെ നല്‍കാതിരുന്നത്. റീഫണ്ടുകള്‍ക്കും മറ്റും ടെലിഫോണിലൂടെ ബന്ധപ്പെടാം എന്നായിരുന്നു ബ്രിട്ടിഷ് എയര്‍വേസ് 2020 മാര്‍ച്ചു മുതല്‍ വെബ്‌സൈറ്റില്‍ നല്‍കിയിരുന്ന നിര്‍ദേശം. എന്നാല്‍ ഇങ്ങനെ ബന്ധപ്പെടാന്‍ ഉപയോക്താക്കള്‍ക്ക് വേണ്ടത്ര സൗകര്യം കമ്പനി ഏര്‍പ്പെടുത്തിയിരുന്നില്ല. ഇത് പലരുടെയും അവസരം നഷ്ടമാക്കിയിരുന്നു.