വത്തിക്കാന്‍ സിറ്റി: മയക്കുമരുന്നു കടത്തുകാര്‍ മരണത്തിന്റെ വ്യാപാരികളെന്നു ഫ്രാന്‍സീസ് മാര്‍പാപ്പ. വത്തിക്കാനില്‍ വിശുദ്ധ പത്രോസിന്റെ ബസിലിക്കയുടെ ചത്വരത്തില്‍ നടത്തിയ പ്രതിവാര കൂടിക്കാഴ്ച്ചയിലാണ് മാര്‍പാപ്പ ഇത്തരത്തില്‍ അഭിപ്രായപ്പെട്ടത്.
മയക്കുമരുന്ന് ദുരുപയോഗത്തിനും അനധികൃത മയക്കുമരുന്നുകടത്തിനും എതിരായ ലോക ദിനം ഇന്ന് നാം ആഘോഷിക്കുന്നു. ഐക്യരാഷ്ട്രസംഘടനയുടെ പൊതുസഭ 1987-ല്‍ ആണ് ഇത് ഏര്‍പ്പെടുത്തിയത്. ഈ ആചരണത്തിന്റെ റ ഇക്കൊല്ലത്തെ പ്രമേയം ഇതാണ്: ”തെളിവുകള്‍ സുവ്യക്തമാണ്: പ്രതിരോധത്തിനായി മുതല്‍മുടക്കണം”.മയക്കുമരുന്ന് വ്യാപാരികളുടെയും കടത്തുകാരുടെയും ദുരുദ്ദേശ്യങ്ങളും ദുഷ്‌ചെയ്തികളും നമുക്ക് അവഗണിക്കാനാവില്ല. അവര്‍ ഘാതകരാണ്. മയക്കുമരുന്നിനടിമകളായവരെ അതില്‍നിന്നു വിമുക്തരാക്കുന്നതിനുള്ള ഒരു ചികിത്സാകേന്ദ്രം സന്ദര്‍ശിച്ച വേളയില്‍ ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പ കടുത്ത വാക്കുകള്‍ ഉപയോഗിക്കുകയുണ്ടായി. പാപ്പാ ഇപ്രകാരമാണ് പറഞ്ഞത്: ”ഞാന്‍ മയക്കുമരുന്നുകടത്തുകരോടു പറയുന്നു, നിങ്ങള്‍ ‘സമൂഹത്തിന്റെ എല്ലാ തട്ടുകളിലുമുള്ള യുവജനങ്ങളും മുതിര്‍ന്നവരുമുള്‍പ്പെടുന്ന ജനസഞ്ചയത്തോട് ചെയ്യുന്ന ദ്രോഹത്തെക്കുറിച്ച് ചിന്തിക്കുക. അവര്‍ ചെയ്തവയെക്കുറിച്ചുള്ള കണക്ക് ദൈവം അവരോടു ചോദിക്കും. മാനവാന്തസ്സ് ഇങ്ങനെ ചവിട്ടിമെതിക്കപ്പെടാന്‍ പാടില്ല.’ മയക്കുമരുന്നു മാനവ ഔന്നത്യത്തെ ചവിട്ടിമെതിക്കുന്നു.
വിശുദ്ധ രണ്ടാം ജോണ്‍ പോള്‍ മാര്‍പ്പാപ്പാ ഇപ്രകാരം പറഞ്ഞിട്ടുണ്ട്: ‘മയക്കുമരുന്ന് ദുരുപയോഗം അത് നിലവിലുള്ള ഓരോ സമൂഹത്തെയും ക്ഷയിപ്പിക്കുന്നു. ഇത് മാനവ ശക്തിയും ധാര്‍മ്മികതയും കുറയ്ക്കുന്നു. ആദരണീയ മൂല്യങ്ങളെ ദുര്‍ബ്ബലപ്പെടുത്തുന്നു. ജീവിക്കാനും മെച്ചപ്പെട്ട ഒരു സമൂഹത്തിനായി സംഭാവന നല്‍കാനുമുള്ള ആഗ്രഹത്തെ നശിപ്പിക്കുന്നു”. ഇതാണ് മയക്കുമരുന്നു ദുരുപയോഗം, മയക്കുമരുന്നുപയോഗം ചെയ്യുന്നത്. എന്നിരുന്നാലും, അതേ സമയം, നാം ഓര്‍ക്കണം, മയക്കുമരുന്നിന് അടിമയായ ഓരോ വ്യക്തിയും ‘വ്യത്യസ്തമായ ഒരു വ്യക്തിഗത ചരിത്രം പേറുന്നു, അത് ശ്രവിക്കപ്പെടുകയും മനസ്സിലാക്കപ്പെടുകയും സ്‌നേഹിക്കപ്പെടുകയും കഴിയുന്നിടത്തോളം, അതിനെ സൗഖ്യമാക്കുകയും ശുദ്ധീകരിക്കുകയും വേണംഅവര്‍ ദൈവമക്കളായ വ്യക്തികള്‍ എന്ന നിലയില്‍ അവര്‍ക്ക് എന്നത്തേക്കാളുപരിയായി, ഔന്നത്യമുള്ളവരായി തുടരാന്‍ കഴിയണം.’ എല്ലാവര്‍ക്കും അന്തസ്സുണ്ടെന്നും ഫ്രാന്‍സീസ് മാര്‍ പാപ്പാ കൂട്ടിച്ചേര്‍ത്തു