ബൈറൂറ്റ്: തെക്കന്‍ ലബനോനില്‍ ഇസ്രയേലിന്റെ വ്യോമാക്രമണം. നബാത്തി പ്രവിശ്യയിലെ ഐതറൗണ്‍ ഗ്രാമത്തിലാണഅ ഇസ്രായേല്‍ വ്യോമാക്രമണം നടത്തിയത്. ആക്രമണം ശക്തമായതിനു പിന്നാലെ ലെബനോന്‍ യാത്ര ഒഴിവാക്കണമെനന്ു അമേരിക്ക തങ്ങളുടെ പൗരന്‍മാര്‍ക്ക് മുന്നറിയിപ്പ് നല്കി.തെക്കന്‍ ലബനാന്‍, സിറിയന്‍ അതിര്‍ത്തി പ്രദേശങ്ങള്‍, അഭയാര്‍ഥി സെറ്റില്‍മെന്റുകള്‍ എന്നി വ സന്ദര്‍ശിക്കുന്നത് ഒഴിവാക്കണമെന്ന് നിര്‍ദേശത്തില്‍ പറയുന്നു. ജര്‍മനിയും നെതര്‍ലന്‍ഡ്സും പൗരന്‍മാരോട് ലബനാന്‍ വിടാന്‍ കഴിഞ്ഞദിവസം നിര്‍ദേശം നല്‍കിയിരുന്നു
രണ്ടു കുന്നുകള്‍ക്കിടയിലുള്ള ജനവാസ മേഖലയിലാണ് ആക്രമണം നടന്നത്. പടിഞ്ഞാറന്‍ ബെക്കയിലെ സോഹ്മോറില്‍ ഡ്രോണ്‍ ഉപയോഗിച്ചും ഇസ്രായേല്‍ ആക്രമണം നടത്തി, ആക്രമണത്തില്‍ ഒരു ഇരുചക്രവാഹനക്കാരന്‍ കൊല്ലപ്പെട്ടു.
കഴിഞ്ഞയാഴ്ച ലബനാന്‍ അതിര്‍ത്തിയില്‍ നടത്തിയ സൈനികാഭ്യാസത്തിന്റെ ചിത്രങ്ങളും വിഡിയോയും ഇസ്രായേല്‍ സൈന്യം ഔദ്യോഗിക വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചു.