കെയ്റോ: ചെങ്കടലില്‍ നീന്തുന്നതിനിടെ സ്രാവിന്റെ ആക്രമണത്തില്‍ വിനോദസഞ്ചാരികളായ രണ്ട് സ്ത്രീകള്‍ കൊല്ലപ്പെട്ടു.
ആസ്‌ട്രേലിയന്‍ സ്വദേശിനിയും റൊമാനിയന്‍ സ്വദേശിനിയുമാണ് കൊല്ലപ്പെട്ടതെന്ന് ഈജിപ്ത് പരിസ്ഥിതി മന്ത്രാലയവും വിനോദസഞ്ചാരികളുമായി ബന്ധപ്പെട്ട വിദേശ മന്ത്രാലയങ്ങളും അറിയിച്ചു.
ചെങ്കടലിലെ ഹുര്‍ഗദയ്ക്ക് തെക്ക് സഹല്‍ ഹഷീഷ് പ്രദേശത്ത് നീന്തുന്നതിനിടെയാണ് വിനോദ സഞ്ചാരികളെ സ്രാവ് ആക്രമിച്ചതെന്ന് ഈജിപ്ഷ്യന്‍ മന്ത്രാലയം ഞായറാഴ്ച ഫേസ്ബുക്കില്‍ അറിയിച്ചു.
ഈജിപ്തില്‍ അവധി ആഘോഷിക്കാനെത്തിയ 68 കാരി ടൈറോള്‍ സ്വദേശിനായാണെന്ന് ആസ്ട്രിയന്‍ വാര്‍ത്താ ഏജന്‍സി എപിഎ റിപ്പോര്‍ട്ട് ചെയ്തു. മരിച്ചവരുടെ കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്തിയിട്ടില്ല.വെള്ളിയാഴ്ച സ്രാവിന്റെ ആക്രമണത്തില്‍ ആസ്ട്രേലിയന്‍ വിനോദസഞ്ചാരിയുടെ ഇടത് കൈ വേര്‍പ്പെട്ടതിനെ തുടര്‍ന്ന് പ്രദേശത്തെ എല്ലാ ബീച്ചുകളും മൂന്ന് ദിവസത്തേക്ക് അടച്ചിടാന്‍ ചെങ്കടല്‍ ഗവര്‍ണര്‍ അമര്‍ ഹനാഫി ഉത്തരവിട്ടിരുന്നു.
വിനോദസഞ്ചാരികളുടെ പ്രിയപ്പെട്ട ഇടങ്ങളിലൊന്നാണ് ചെങ്കടല്‍. ഇവിടെ സ്രാവുകള്‍ സാധാരണമാണ്. എന്നാല്‍ എന്നാല്‍ അംഗീകൃത പരിധിക്കുള്ളില്‍ നീന്തുന്ന ആളുകളെ അപൂര്‍വമായി മാത്രമാണ് ആക്രമിക്കാറുള്ളത്.