പാരീസ്: ലോകപ്രശസ്ത നാടക കലാകാരന്‍ പീറ്റര്‍ ബ്രൂക്ക് അന്തരിച്ചു. പ്രമുഖ ഇംഗ്ലീഷ്-ഫ്രഞ്ച് നാടക ചലച്ചിത്ര സംവിധായകനായിരുന്നു.
97 വയസ്സുണ്ടായിരുന്ന ബ്രൂക്ക് ഫ്രാന്‍സിലാണ് മരണപ്പെട്ടത്.
പതിനെട്ടാം വയസ്സില്‍ തന്റെ ആദ്യ നാടകസംരംഭവുമായി രംഗത്തെത്തി കലാരംഗത്ത് പീറ്റര്‍ ബ്രൂക്ക് തന്റെ പ്രതിഭ തെളിയിച്ചു. ലോകമെമ്ബാടും ചര്‍ച്ചചെയ്യപ്പെടുന്ന ചരിത്രനാടകങ്ങള്‍ അടക്കം വേദിയില്‍ അവതരിപ്പിച്ച് നാടകരംഗത്തെ അതികായനായി ബ്രൂക്ക് മാറി. വിശ്വ മൗലീക സംവിധായകനെന്ന നിലയിലാണ് കലാസാംസ്‌കാരിക മേഖലയില്‍ പീറ്റര്‍ ബ്രൂക്ക് ഗണിക്കപ്പെടുന്നത്.
1964ല്‍ റോയല്‍ ഷേക്‌സ്പിയര്‍ കമ്ബനിയ്‌ക്കൊപ്പം ബ്രൂക്ക് ഇംഗ്ലീഷ് ഭാഷയില്‍ തന്റെ ആദ്യ നാടകം സംവിധാനം ചെയ്തു. 1965ല്‍ മികച്ച സംവിധായകനെന്ന ആദ്യ ബഹുമതി ബ്രൂക്കിനെ തേടിയെത്തി.
മഹാഭാരതം ലോക നാടക വേദികളില്‍ ആദ്യമായി അവതരിപ്പിച്ച കലാകാരനാണ്. 9 മണിക്കൂര്‍ ദൈര്‍ഘ്യമുള്ള ദ മഹാഭാരത എന്ന പേരിലെ നാടകം 1985ല്‍ പാരീസിലെ ലോകവേദിയില്‍ അത്ഭുതമായിരുന്നു. 2021ല്‍ ഇന്ത്യ പദ്മശ്രീ നല്‍കി ബ്രൂക്കിനെ ആദരിച്ചു.
ലണ്ടനില്‍ 1921 മാര്‍ച്ച് 21ലാണ് ബ്രൂക്കിന്റെ ജനനം. ടോണി, എമ്മി, ലോറന്‍സ് ഒലിവിയര്‍, പ്രീമിയര്‍ ഇംപീരിയല്‍, പ്രിക്‌സ് ഇറ്റാലിയ തുടങ്ങി നിരവധി ബഹുമതി അദ്ദേഹത്തെ തേടിയെത്തി.