ബ്രസല്‍സ്: സ്വീഡനും ഫിന്‍ലന്‍ഡിനും നാറ്റോ സഖ്യത്തില്‍ അംഗമാകാന്‍ 30 അംഗ ഉന്നതാധികാര സമിതി അനുമതി നല്‍കി.ചരിത്രപരമായ തീരുമാനമാണിതെന്ന് നാറ്റോ സെക്രട്ടറി ജനറല്‍ ജെന്‍സ് സ്റ്റോള്‍ട്ടന്‍ബര്‍ഗ് പറഞ്ഞു.
30 രാജ്യങ്ങളുടെയും പ്രതിനിധികളുടെ അനുമതി ലഭിച്ചിട്ടുണ്ട്. പക്ഷേ,ഈ രാജ്യങ്ങളുടെ പാര്‍ലമെന്റുകള്‍ അംഗീകരിച്ചാല്‍ മാത്രമേ സ്വീഡനും ഫിന്‍ലന്‍ഡിനും അംഗത്വം ലഭിക്കൂ.