നീല നിറത്തിലുള്ള കൊഞ്ചിനെ കണ്ടിട്ടുണ്ടോ ? 20 ലക്ഷത്തില്‍ ഒന്ന് മാത്രം ലോകത്തുള്ള ഈ അപൂര്‍വയിനം കൊഞ്ചിനെ കണ്ടതിലുള്ള അമ്ബരപ്പിലാണ് പോര്‍ട്ട്‌ലന്‍ഡിലെ ഒരു മത്സ്യത്തൊഴിലാളി.
വടക്കന്‍ അറ്റ്ലാന്റിക്കില്‍ സാധാരണ ഗതിയില്‍ കണ്ടുവരുന്നത് പച്ചയും ബ്രൗണും കലര്‍ന്ന കൊഞ്ചാണ്. ഇവ വേവിക്കുന്നതോടെ പിങ്ക കലര്‍ന്ന ചുവന്ന നിറത്തില്‍ കാണും.കറുപ്പ്, ബ്രൗണ്‍ എന്നിങ്ങനെ പല നിറത്തിലുള്ള കൊഞ്ചുകളുണ്ട്.
2011 ലാണ് ക്രിസ്റ്റല്‍ ലോബ്‌സ്റ്റര്‍ എന്നറിയപ്പെടുന്ന നീല കൊഞ്ചിനെ അവസാനമായി കാണുന്നത്. അന്ന് ഡോര്‍സെറ്റിലെ രണ്ട് മത്സ്യത്തൊഴിലാളികള്‍ക്കാണ് ഈ ഭാഗ്യം ലഭിച്ചത്.
മറ്റ് കൊഞ്ചുകള്‍ ഉത്പാദിപ്പിക്കുന്നതിനേക്കാള്‍ കൂടുതല്‍ ഒരു പ്രത്യേക പ്രൊട്ടീന്‍ ഉത്പാദിപ്പിക്കുന്നതുകൊണ്ടാണ് കൊഞ്ചിന്റെ തോടിന്റെ നിറം നീല നിറമായത്.
കൊഞ്ചുമായി ബന്ധപ്പെട്ട പഠന കേന്ദ്രം നല്‍കുന്ന വിവരം പ്രകാരം മഞ്ഞ, ഓറഞ്ച് നിറത്തിലുള്ള കൊഞ്ചുകളും ലോകത്തുണ്ട്. എന്നാല്‍ അവ നീല കൊഞ്ചിനേക്കാള്‍ അപൂര്‍വമാണ്