ആഫ്രിക്കന്‍ രാജ്യമായ ഘാനയില്‍ മാര്‍ബര്‍ഗ് വൈറസ് കണ്ടെത്തിയതായി ലോകാരോഗ്യ സംഘടന ഡബ്ല്യുഎച്ച്‌ഒ അറിയിച്ചു.
എബോള വൈറസിനോട് സാമ്യമുള്ള മാര്‍ബര്‍ഗ് വൈറസ് ഘാനയുടെ തെക്കന്‍ പ്രദേശമായ അശാന്റിയില്‍ രണ്ട് പേര്‍ക്കാണ് റിപ്പോര്‍ട്ട് ചെയ്തത്. രണ്ട് രോഗബാധിതരും മരിച്ചതായും ഡബ്ല്യുഎച്ച്‌ഒ അറിയിച്ചു.
റിപ്പോര്‍ട്ടുകള്‍ പ്രകാരം, സംശയാസ്പദമായ രണ്ട് രോഗികള്‍ക്ക് ആശുപത്രിയില്‍ വച്ച് മരിക്കുന്നതിന് മുമ്ബ് വയറിളക്കം, പനി, ഓക്കാനം, ഛര്‍ദ്ദി എന്നിവ ഉള്‍പ്പെടെയുള്ള ലക്ഷണങ്ങള്‍ ഉണ്ടായിരുന്നു. ലോകാരോഗ്യ സംഘടനയുടെ അഭിപ്രായത്തില്‍, കൂടുതല്‍ അറിയപ്പെടുന്ന എബോള വൈറസ് രോഗത്തിന്റെ അതേ കുടുംബത്തിലെ വളരെ പകര്‍ച്ചവ്യാധിയായ വൈറല്‍ ഹെമറാജിക് പനിയാണ് മാര്‍ബര്‍ഗ്.