കീവ്: യുക്രൈനില്‍ രൂക്ഷമായ മിസൈല്‍ ആക്രമണം തുടര്‍ന്ന് റഷ്യ. സിവേര്‍സ്‌കില്‍ ജനവാസ കേന്ദ്രത്തിന് നേരെയുണ്ടായ ആക്രമണത്തില്‍ നാല് പേര്‍ മരിച്ചു.
ദ്രുഴ് കിവ്ക മേഖലയിലെ സൂപ്പര്‍ മാര്‍ക്കറ്റിന് നെരെയും മിസൈല്‍ ആക്രമണമുണ്ടായി. ആളപായമുണ്ടോ എന്ന് വ്യക്‌തമല്ല. മിസൈല്‍ വീണ് നഗര മധ്യത്തില്‍ വലിയ ഗര്‍ത്തം രൂപപ്പെട്ടു. അതിനിടെ, ഇന്ത്യയടക്കം അഞ്ച് രാജ്യങ്ങളിലെ അംബാസിഡര്‍മാരെ യുക്രൈന്‍ പ്രസിഡണ്ട് വ്ളാഡിമിര്‍ സെലെന്‍സ്‌കി പുറത്താക്കി.
ഇന്ത്യക്ക് പുറമേ ജര്‍മനി, ചെക്ക് റിപ്പബ്ളിക്, നോര്‍വേ, ഹംഗറി എന്നീ രാജ്യങ്ങളിലെ പ്രതിനിധികളെയാണ് യുക്രൈന്‍ പ്രസിഡണ്ട് മാറ്റിയത്. എന്താണ് കാരണമെന്ന് വ്യക്‌തമാക്കാത്ത ഉത്തരവില്‍, ജര്‍മനി, ഇന്ത്യ, ചെക്ക് റിപ്പബ്ളിക്, നോര്‍വേ, ഹംഗറി എന്നിവിടങ്ങളിലെ യുക്രൈന്‍ അംബാസഡര്‍മാരെ പുറത്താക്കുന്നതായി സെലെന്‍സ്‌കി പ്രഖ്യാപിക്കുകയായിരുന്നു. ഈ രാജ്യങ്ങളില്‍ നിന്നുള്ള നയതന്ത്രജ്‍ഞ ഉദ്യോഗസ്‌ഥര്‍ക്ക് പുതിയ സ്‌ഥാനങ്ങള്‍ നല്‍കുമോ എന്നതടക്കമുള്ള കാര്യങ്ങളെക്കുറിച്ചൊന്നും ഉത്തരവില്‍ പറയുന്നില്ല.
അതേസമയം, റഷ്യയുടെ അധിനിവേശത്തെ പ്രതിരോധിക്കാന്‍ യുക്രൈന്‍ ശ്രമിക്കുകയാണെന്നും അന്താരാഷ്‌ട്ര പിന്തുണയും സൈനിക സഹായവും നല്‍കണമെന്നും സെലെന്‍സ്‌കി ലോകരാജ്യങ്ങളോട് അഭ്യര്‍ഥിച്ചിട്ടുണ്ട്