കീവ്: ഇന്ത്യയിലെ കീവിന്റെ സ്ഥാനപതിയെയും മറ്റ് നിരവധി വിദേശ പ്രതിനിധികളെയും യുക്രേനിയന്‍ പ്രസിഡന്റ് വോളോഡിമര്‍ സെലെന്‍സ്‌കി പിരിച്ചുവിട്ടു.
ജര്‍മ്മനി, ചെക്ക് റിപ്പബ്ലിക്, നോര്‍വേ, ഇന്ത്യ, ബംഗ്ലാദേശ്, മാലിദ്വീപ്, നേപ്പാള്‍, ശ്രീലങ്ക എന്നിവിടങ്ങളിലേക്കുള്ള യുക്രെയ്നിന്റെ അംബാസഡര്‍മാരെ പുറത്താക്കുന്നതായി അദ്ദേഹം പ്രഖ്യാപിച്ചതായി ദി കീവ് ഇന്‍ഡിപെന്‍ഡന്റ് റിപ്പോര്‍ട്ട് ചെയ്തു.
യുക്രെയ്നിലെ കടുത്ത യുദ്ധത്തിനിടയില്‍ അന്താരാഷ്ട്ര പിന്തുണയും സൈനിക സഹായവും വര്‍ദ്ധിപ്പിക്കാന്‍ സെലെന്‍സ്‌കി തന്റെ നയതന്ത്രജ്ഞരോട് അഭ്യര്‍ത്ഥിച്ചു. ഈ വര്‍ഷം ഫെബ്രുവരി അവസാന വാരത്തിലാണ് റഷ്യ യുക്രെയ്നില്‍ സൈനിക നടപടി ആരംഭിച്ചത്.