കൊളംബോ:ശ്രീലങ്കയില്‍ സ്പീക്കര്‍ മഹിന്ദ അബേയ്‌വര്‍ധനേ താത്കാലിക പ്രസിഡന്റാകും. പുതിയ പ്രസിഡന്റിനെ ഒരുമാസത്തിന് ശേഷം തെരഞ്ഞെടുക്കും.
രാജ്യത്ത് ആഭ്യന്തര കലാപം പൊട്ടിപ്പുറപ്പെടുകയും പ്രസിഡന്റ് ഗോതാബയ രാജപക്സെ ഒളിച്ചോടുകയും രാജി പ്രഖ്യാപിക്കുകയും ചെയ്ത സാഹചര്യത്തിലാണ് സ്പീക്കര്‍ മഹിന്ദ അബേയ്വര്‍ധനേ ശ്രീലങ്കയുടെ പുതിയ പ്രസിഡന്റാകുന്നത്. ഒരു മാസത്തിന് ശേഷം തിരഞ്ഞെടുക്കുന്ന പുതിയ പ്രസിഡന്റിന് ശേഷിക്കുന്ന രണ്ടു വര്‍ഷം അധികാരത്തിലിരിക്കാം.
വെള്ളിയാഴ്ച്ച പാര്‍ലമെന്റ് സമ്മേളനം ചേര്‍ന്നേക്കുമെന്നാണ് സൂചന.സര്‍വകക്ഷി സര്‍ക്കാരില്‍ എല്ലാ പാര്‍ട്ടികളും പങ്കാളികളാകും.
ഇന്നലെ നിലവിലെ പ്രസിഡന്റായ ഗോട്ടബയ രജപക്‌സെ രാജി വെക്കാന്‍ സന്നദ്ധത അറിയിച്ചിരുന്നു.പ്രതിഷേധം തുടരുകയും രാജിവെച്ച പ്രധാനമന്ത്രി റനില്‍ വിക്രമസിംഗെയുടെ വീടിന് തീയിടുകയും ചെയ്‌തോടെയാണ് ഗോട്ടബയ രജപക്‌സെ രാജിസന്നദ്ധത അറിയിച്ചത്