മോസ്‌കോ: റഷ്യന്‍- യുക്രെയ്ന്‍ സംഘര്‍ഷത്തിനിടയില്‍, റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിനെ തേടി പുതിയ സന്തോഷം എത്തിയിരിക്കുകയാണെന്ന റിപ്പോര്‍ട്ടുകളാണ് റഷ്യന്‍ മാധ്യമങ്ങള്‍ പുറത്തുവരുന്നത്. 69-ാം വയസിന്‍ പുടിന്‍ വീണ്ടും അച്ഛനാകുകയാണെന്ന വാര്‍ത്തകളാണത്. മുന്‍ ഒളിമ്പിക് ജിംനാസ്റ്റും പുടിന്റെ കാമുകിയുമായ അലീന കബയവെ (39) ഒരു പെണ്‍കുഞ്ഞിന് ജന്മ്ം നല്‍കാന്‍ ഒരുങ്ങുകയാണെന്ന് പ്രഖ്യാപിച്ചതായാണ് റിപ്പോര്‍ട്ട്.
വ്‌ളാഡിമിര്‍ പുടിന്‍ മുമ്പ് 1983 ല്‍ ഒരു ഫ്ലൈറ്റ് അറ്റന്‍ഡന്റ് ല്യൂഡ്മില ഷ്‌ക്രെബ്നെവയെ വിവാഹം കഴിച്ചിരുന്നു. ആ സമയത്ത് വ്‌ളാഡിമിര്‍ കെജിബി ഏജന്റായി ജോലി ചെയ്യുകയായിരുന്നു. സെന്റ് പീറ്റേഴ്‌സ്ബര്‍ഗിലെ ഒരു സംഗീത പരിപാടിയില്‍ വെച്ച് അദ്ദേഹം ല്യൂഡ്മില ഷ്‌ക്രെബ്നെവയെ കണ്ടുമുട്ടിയത്.
1985ല്‍, ദമ്പതികള്‍ക്ക് അവരുടെ ആദ്യ മകളായ മാഷ പിറന്നു. പിന്നീട്, 1986-ല്‍ അവര്‍ രണ്ടാമത്തെ മകളായ കാറ്റെറിനയെ സ്വാഗതം ചെയ്തു. എന്നാല്‍ 2013 ല്‍ ഇവര്‍ വേര്‍പിരിയുകയായിരുന്നു. വ്‌ളാഡിമിര്‍ പുടിന്റെ കാമുകി അലീന കബേവ ഗര്‍ഭിണിയാണെന്ന് അടുത്തിടെ ഡെയ്‌ലി മെയില്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
എന്നാല്‍ അലീനയുടെ ഈ ഗര്‍ഭത്തില്‍ പുടിന്‍ അസ്വസ്ഥനാണെന്നാണ് റിപ്പോര്‍ട്ട്. അലീനയുടെ ഗര്‍ഭം മുന്‍കൂട്ടി പ്ലാന്‍ ചെയ്തതെല്ലാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്. അലീനയുമായുള്ള പ്രണയം പുടിന്‍ ഒരിക്കലും തുറന്നുസമ്മതിച്ചിട്ടില്ല. അതുകൊണ്ട് തന്നെ പുടിന്‍ ഇത് സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണം ഇതുവരെ നല്‍കിയിട്ടില്ല. അലീന പുടിന്റെ രണ്ട് കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കിയിട്ടുണ്ട്.
നിലില്‍ പുടിന് രണ്ട് പെണ്‍മക്കളാണുള്ളത്. അവര്‍ വ്യാജ ഐഡന്റിറ്റി ഉപയോഗിച്ചാണ് പഠനം പൂര്‍ത്തിയാക്കിയത്. ഇക്കാര്യം പലര്‍ക്കും അറിയില്ല. അതേസമയം, വ്‌ളാഡിമിര്‍ പുടിന്റെ മുന്‍ ഭാര്യ ല്യൂഡ്മില ഷ്‌ക്രെബ്‌നേവ തന്നേക്കാള്‍ 21 വയസ്സ് കുറവുള്ള ഒരു വ്യവസായിയെ വിവാഹം കഴിച്ചിരുന്നു.
അതേസമയം, പുടിന്‍ തന്റെ സ്വകാര്യ ജീവിതം വളരെ രഹസ്യമായി കൈകാര്യം ചെയ്യുന്ന വ്യക്തിയാണ്. മക്കളെ കുറിച്ചും കുടുംബങ്ങളെ കുറിച്ചും പുടിന്‍ എല്ലാം രഹസ്യമായാണ് സൂക്ഷിക്കാറുള്ളത്. അതുകൊണ്ടാണ് മക്കള്‍ വ്യാജ ഐഡിന്റിറ്റിയില്‍ വിദ്യാഭാസം പൂര്‍ത്തിയാക്കിയത്.