Saturday, April 19, 2025

HomeWorldഇന്ത്യയില്‍ നിന്ന് വിയറ്റ്നാമിലേക്ക് പറക്കാന്‍ വെറും 26 രൂപ

ഇന്ത്യയില്‍ നിന്ന് വിയറ്റ്നാമിലേക്ക് പറക്കാന്‍ വെറും 26 രൂപ

spot_img
spot_img

ഹാനോയ്: ഇന്ത്യയില്‍ നിന്ന് വിയറ്റ്നാമിലേക്ക് പോകാന്‍ വെറും 26 രൂപയുടെ വിമാന ടിക്കറ്റ്. ജൂലൈയിലെ ഡബിള്‍ സെവന്‍ (7/7) ഡിജിറ്റുകള്‍ പരിഗണിച്ചാണ് ഒരാഴ്ച നീണ്ടുനില്‍ക്കുന്ന ഡിസ്‌കൗണ്ട് നല്‍കിയിരിക്കുന്നത്. ടിക്കറ്റ് ബുക്കിങ് നിര 26 രൂപ മാത്രമാണ്.

വിയറ്റ്‌നാമിലെ വിയറ്റ്‌ജെറ്റ് എയര്‍ലൈന്‍സ് ആണ് ഈ മികച്ച ഓഫര്‍ പ്രഖ്യാപിച്ചിരിക്കുന്നത്. വെറും 9,000 വിയറ്റ്‌നാമീസ് ഡോങ്ങിന്റെ വിമാന ടിക്കറ്റ് ഓഫറുകളുമായാണ് കമ്പനി എത്തിയിരിക്കുന്നത്. 9,000 വിയറ്റ്‌നാമീസ് ഡോങ്ങിന്റെ വില ഏകദേശം 25 മുതല്‍ 30 രൂപ വരെയാണ്. എയര്‍ലൈനിന്റെ ഈ ഓഫര്‍ എല്ലാ ആഭ്യന്തര, അന്തര്‍ദേശീയ റൂട്ട് ഫ്‌ലൈറ്റുകള്‍ക്കും ബാധകമാണ്.

വിയറ്റ്ജെറ്റ് ഓപ്പറേറ്റ് ചെയ്യുന്ന എല്ലാ പ്രാദേശിക സര്‍വീസുകള്‍ക്കും, 2022 ജൂലൈ 7 മുതല്‍ 22 വരെ വിയറ്റ്നാമില്‍ എറൈവലും, ഡിപ്പാര്‍ച്ചറും നടത്തുന്ന എല്ലാ അന്താരാഷ്ട്ര റൂട്ടുകളുടെ ബുക്കിങ്ങുകള്‍ക്കും ഇത് ലഭ്യമാക്കിയിട്ടുണ്ട്. 777,777 ഫ്ലൈറ്റുകളില്‍ യാത്രക്കാര്‍ക്ക് ടിക്കറ്റ് ബുക്ക് ചെയ്യാം. 2023 മാര്‍ച്ച് 26 എന്ന സമയപരിധിയിലാണ് ഇത് ലഭിക്കുക.

ഇന്ത്യന്‍ യാത്രക്കാര്‍ക്ക് ഈ ഓഫര്‍ സെപ്റ്റംബര്‍ മുതല്‍ ആരംഭിക്കും. അവര്‍ക്ക് ന്യൂഡല്‍ഹിയില്‍ നിന്നും മുംബൈയില്‍ നിന്നും വിയറ്റ്‌നാമിലെ ഹനോയ്, ഹോ ചി മിന്‍ സിറ്റി, ഫു ക്വോക്ക് എന്നിവിടങ്ങളിലേക്ക് ടിക്കറ്റ് ബുക്ക് ചെയ്യാം.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments