Saturday, April 19, 2025

HomeWorldപ്രസിഡന്റ് ബൈഡന്റെ പശ്ചിമേഷ്യന്‍ പര്യടനത്തിന് തുടക്കമായി

പ്രസിഡന്റ് ബൈഡന്റെ പശ്ചിമേഷ്യന്‍ പര്യടനത്തിന് തുടക്കമായി

spot_img
spot_img

യുഎസ് പ്രസിഡന്റ് ജോ ബൈഡന്റെ പശ്ചിമേഷ്യന്‍ പര്യടനത്തിന് തുടക്കം. ഇന്നലെ വൈകീട്ട് ഇസ്രായേലില്‍ വിമാനം ഇറങ്ങിയ ജോ ബൈഡനെ പ്രധാനമന്ത്രി യായിര്‍ ലാപിഡ് സ്വീകരിച്ചു.

ഇസ്രായേല്‍, ഫലസ്തീന്‍ നേതാക്കളുമായി ജോ ബൈഡന്‍ ചര്‍ച്ച നടത്തും. നാളെ ബൈഡന്‍ ഇസ്രായേലില്‍ നിന്ന് ജിദ്ദയിലെത്തും.

പ്രസിഡന്റ് ജോ ബൈഡന് ഇസ്രായേലില്‍ വന്‍ സ്വീകരണമാണ് ലഭിച്ചത്. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം ഏറെ കരുത്തുറ്റതാണെന്ന് ബൈഡന്‍ പറഞ്ഞു. പ്രസിഡന്റ് പദത്തില്‍ 18 മാസം പിന്നിടുന്ന ബൈഡന്റെ ആദ്യ പശ്ചിമേഷ്യന്‍ സന്ദര്‍ശനം കൂടിയാണിത്. ഇത് പത്താം തവണയാണ് ബൈഡന്‍ ഇസ്രായേലില്‍ എത്തുന്നത്. ജറൂസലേമിലെ ഹോളോകാസ്റ്റ് മ്യൂസിയത്തില്‍ ബൈഡന്‍ സന്ദര്‍ശനം നടത്തും. റാമല്ലയില്‍ ഫലസ്തീന്‍ നേതാക്കളെയും ബൈഡന്‍ കാണും. ദ്വിരാഷ്ട്ര ഫോര്‍മുല തന്നെയാണ് പശ്ചിമേഷ്യന്‍ പ്രശ്‌നപരിഹാരത്തിന് മാര്‍ഗമെന്ന് ബൈഡന്‍ യാത്രതിരിക്കും മുമ്ബ് പുറപ്പെടുവിച്ച പ്രസ്താവനയില്‍ വൈറ്റ് ഹൗസ് വ്യക്തമാക്കി

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments