Thursday, April 24, 2025

HomeWorldമനുഷ്യനെ കൊന്ന് തിന്ന്, മാംസം വില്‍ക്കുകയും ചെയ്ത 'വ്‌ലാദ്മിര്‍ ദ കാനിബല്‍'

മനുഷ്യനെ കൊന്ന് തിന്ന്, മാംസം വില്‍ക്കുകയും ചെയ്ത ‘വ്‌ലാദ്മിര്‍ ദ കാനിബല്‍’

spot_img
spot_img

റഷ്യയിലെ ഒരു ഹൈ സെക്യൂരിറ്റി ജയിലില്‍ തടവില്‍ കഴിയുന്ന അയാളുടെ പേര് വ്‌ലാദ്മിര്‍ എന്നാണ്. അറിയപ്പെടുന്നത് ‘വ്‌ലാദ്മിര്‍ ദ കാനിബല്‍’. അതായത് അയാള്‍ ആളുകളെ കൊല്ലുക മാത്രമല്ല ചെയ്തത്. കൊന്നശേഷം ഇരയുടെ ശരീരം ഭക്ഷിക്കുക കൂടി ചെയ്തു. 1997 -ല്‍ നോവോചെബോക്സാര്‍സ്‌കില്‍ രണ്ട് പേരെ കൊലപ്പെടുത്തിയതിനാണ് 63 -കാരനായ വ്ളാദ്മിര്‍ നിക്കോളയേവിച്ച് നിക്കോളയേവ് ശിക്ഷിക്കപ്പെട്ടത്.

ഇയാള്‍ക്ക് വധശിക്ഷയാണ് വിധിച്ചിരുന്നതെങ്കിലും അപ്പോഴേക്കും റഷ്യയില്‍ വധശിക്ഷ നിര്‍ത്തലാക്കിയതിനാല്‍ മരണം വരെ തടവില്‍ കഴിയാന്‍ വിധി വരികയായിരുന്നു. 2001-ല്‍ കസാക്കിസ്ഥാന്റെ അതിര്‍ത്തിക്കടുത്തുള്ള കെ-6 ബ്ലാക്ക് ഡോള്‍ഫിന്‍ ജയിലിലേക്ക് ഇയാളെ മാറ്റി. ഇവിടെ തടവുകാരെ ഒറ്റപ്പെട്ട സെല്ലുകളിലാണ് പാര്‍പ്പിക്കുക. ഉണര്‍ന്നിരിക്കുന്ന സമയങ്ങളില്‍ വിശ്രമിക്കാനോ അവരുടെ ബങ്കുകളില്‍ ഇരിക്കാനോ ഇവര്‍ക്ക് അനുവാദമില്ല.

പിന്നീട്, റഷ്യയിലെ ഏറ്റവും കര്‍ശനമായ ഈ ജയിലിലെ ജീവിതത്തെ കുറിച്ച് ഒരു ഡോക്യുമെന്ററി പുറത്തിറങ്ങി. ഇതിലാണ് വ്‌ലാദ്മിര്‍ താനെങ്ങനെയാണ് ഇരകളെ കൊന്നശേഷം ഭക്ഷിച്ചത് എന്ന് വെളിപ്പെടുത്തിയത്. അയാള്‍ പറഞ്ഞത് ഇങ്ങനെ…

”ഞാന്‍ ഒരു പാര്‍ട്ടി കഴിഞ്ഞ് വീട്ടിലേക്ക് വരികയായിരുന്നു. കുറച്ച് കുടിച്ചിട്ടുണ്ടായിരുന്നു. എന്റെ വീടിന്റെ അടുത്തുള്ള കെട്ടിടത്തില്‍ ഒരാള്‍ നില്‍ക്കുന്നത് കണ്ടു. അയാള്‍ ലൈറ്റ് ചോദിച്ചു. അവിടെ വച്ച് ഒന്നും രണ്ടും പറഞ്ഞ് രണ്ടാളും വഴക്കായി. അയാള്‍ എന്നെ അടിച്ചു, ഞാന്‍ അയാളെയും അടിച്ചു. അവസാനം അത് എത്തിച്ചേര്‍ന്നത് അയാളുടെ മരണത്തിലാണ്…”

എന്നാല്‍, കൊന്നശേഷം ഇരയുടെ ശരീരം ഭക്ഷിക്കുക എന്നൊരു ചിന്തയേ തന്നില്‍ ഉണ്ടായിരുന്നില്ല. എന്നാല്‍, ശരീരം മുറിച്ച് മാറ്റവേയാണ് അങ്ങനെയൊരു ചിന്ത തോന്നിയത്. അങ്ങനെ കുളിമുറിയില്‍ കൊണ്ടുപോയി ഇരയുടെ വസ്ത്രം അഴിച്ചു. ശരീരഭാഗങ്ങള്‍ മുറിച്ചു മാറ്റി. പിന്നീട്, തുടയില്‍ നിന്നും ഒരു കഷ്ണമെടുത്ത് വേവിച്ച് കഴിച്ചു. ഇതിലെ ഏറ്റവും ദുരന്തം ഇതൊന്നുമല്ല. ഇതൊന്നുമറിയാത്ത ഇയാളുടെ ഭാര്യയേയും മക്കളെയും കൊണ്ട് കൂടി ഇയാള്‍ ആ മാംസം കഴിപ്പിച്ചു.

കംഗാരുവിന്റെ ഇറച്ചിയാണ് എന്നായിരുന്നു പറഞ്ഞിരുന്നത്. മാത്രവുമല്ല, അടുത്തുള്ളൊരു മാംസം വില്‍ക്കുന്ന കടയിലും കംഗാരുവിന്റെ ഇറച്ചിയാണ് എന്ന് പറഞ്ഞുകൊണ്ട് അഞ്ച് കിലോ മാംസം ഇയാള്‍ വില്‍ക്കാന്‍ ശ്രമിച്ചുവത്രെ. അവിടെ നിന്നും ഒരു സ്ത്രീക്ക് സംശയം തോന്നി. പിന്നീട് നടത്തിയ പരിശോധനയിലാണ് ഇത് മനുഷ്യന്റെ ശരീരമാണ് എന്ന് കണ്ടെത്തുന്നതും വ്‌ലാദ്മിര്‍ അറസ്റ്റ് ചെയ്യപ്പെടുന്നതും.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments