അക്ര: പടിഞ്ഞാറന്‍ ആഫ്രിക്കന്‍ രാജ്യമായ ഘാനയിലെ അശാന്‍റിയില്‍ മാര്‍ബര്‍ഗ് വൈറസ് ബാധ സ്ഥിരീകരിച്ച രണ്ടു പേരും മരിച്ചതായി ആരോഗ്യമന്ത്രാലയം ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. സെനഗലിലെ ലാബോറട്ടറിയില്‍ പരിശോധിച്ചാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്.
രോഗബാധിതരുമായി സമ്ബര്‍ക്കമുണ്ടെന്ന് സംശയിക്കുന്ന 98 പേരും ഇപ്പോള്‍ ക്വാറന്‍റൈനിലാണ്. രണ്ട് രോഗികളുമായി സമ്ബര്‍ക്കം പുലര്‍ത്തിയ അവരുടെ ബന്ധുക്കളും ആരോഗ്യപ്രവര്‍ത്തകരും മോര്‍ച്ചറി ജീവനക്കാരും ഇതില്‍ ഉള്‍പ്പെടുന്നു.
പടിഞ്ഞാറന്‍ ആഫ്രിക്കന്‍ രാജ്യമായ ഗിനിയിലും കഴിഞ്ഞവര്‍ഷം മാര്‍ബര്‍ഗ് സ്ഥിരീകരിച്ചിരുന്നു. ലോകത്തിലെ ഏറ്റവും അപകടകാരിയായ വൈറസുകളില്‍ ഒന്നായാണ് ശാസ്ത്രസമൂഹം മാര്‍ബര്‍ഗിനെ കണക്കാക്കുന്നത്.
photo courtesy: www.indiannation.in