കൊളംബോ: ഈസ്റ്റര്‍ ആക്രമണക്കേസില്‍ അന്വേഷണം നടത്തുന്നതിന് ശ്രീലങ്കന്‍ ആക്ടിംഗ് പ്രസിഡന്റ് റനില്‍ വിക്രമസിംഗെ ബ്രിട്ടീഷ് സര്‍ക്കാരിന്റെയും അവരുടെ രഹസ്യാന്വേഷണ ഏജന്‍സിയുടെയും സഹായം തേടി.
2019 ഏപ്രില്‍ 21 ഈസ്റ്ററിനു ക്രിസ്ത്യന്‍ പള്ളികളിലുണ്ടായ ചാവേര്‍ സ്ഫോടനത്തില്‍ 270 പേര് കൊല്ലപ്പെടുകയും 500 പേര്‍ക്കു പരിക്കേല്‍ക്കുകയും ചെയ്തു.
ഇസ്ലാമിക് സ്റ്റേറ്റ് ഭീകരസംഘടനയുമായി ബന്ധമുള്ള നാഷണല്‍ തൗഹീദ് ജമാത്ത് (എന്‍ടിജെ) സ്ഫോടനത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തിരുന്നു.
സ്ഫോടനമുണ്ടായസമയത്ത് റനിലായിരുന്നു പ്രധാനമന്ത്രി. സുരക്ഷാ വീഴ്ചയുണ്ടായതായി അന്നത്തെ പ്രതിപക്ഷകക്ഷികള്‍ ആരോപണം ഉന്നയിച്ചിരുന്നു.
ജനകീയ പ്രക്ഷോഭത്തെത്തുടര്‍ന്ന് പ്രസിഡന്റ് ഗോത്താബയ രാജപക്സെ നാടുവിട്ട്, രാജി നല്‍കിയതോടെ വെള്ളിയാഴ്ചയാണ് റനില്‍ ആക്ടിംഗ് പ്രസിഡന്റായി അധികമേറ്റത്.
225 അംഗ പാര്‍ലമെന്റ് ബുധനാഴ്ച പുതിയ പ്രസിഡന്റിനെ തെരഞ്ഞെടുക്കുമെന്നു കരുതുന്നു