കാന്‍ബെറ : കളിപ്പാട്ടത്തില്‍ നിന്ന് തീ പടര്‍ന്നുപിടിച്ച് വീട് കത്തി നശിച്ചു. വീടിനകത്ത് ഉണ്ടായിരുന്ന അമ്മയും രണ്ട് കുട്ടികളും അത്ഭുതകരമായി രക്ഷപ്പെട്ടു.
ഓസ്‌ട്രേലിയയിലെ സിഡ്‌നിയിലാണ് സംഭവം.
റിമോട്ടില്‍ പ്രവര്‍ത്തിക്കുന്ന കാറില്‍ നിന്നാണ് തീപിടിച്ചത്. കളിപ്പാട്ടം ഗ്യാരേജില്‍ ചാര്‍ജ് ചെയ്യാന്‍ ഇട്ടിരിക്കുകയായിരുന്നു. വൈദ്യുതി തകരാര്‍ മൂലം ബാറ്ററിയില്‍ നിന്ന് തീപടര്‍ന്നു. ഇത് പ്ലാസ്റ്റിക് കളിപ്പാട്ടിത്തിലേക്കും പിന്നാലെ വീട്ടിലുള്ള വസ്തുക്കളിലേക്കും പടര്‍ന്നു പിടിച്ചു. ഫര്‍ണിച്ചറും ഫ്രിഡ്ജും ടിവിയും കത്തി നശിക്കാന്‍ ആരംഭിച്ചതോടെയാണ് വീട്ടുകാര്‍ ഈ വിവരം അറിയുന്നത്.
തീ സമീപത്തെ വീടുകളിലേക്ക് പടരുന്നതിന് മുന്‍പ് അഗ്നശമന സേനാംഗങ്ങള്‍ സ്ഥലത്തെത്തി തീ അണച്ചു. എന്നാല്‍ വീട് പൂര്‍ണമായും കത്തി നശിച്ചിരുന്നു. തക്ക സമയത്തെ ഇടപെടലാണ് വന്‍ തീപ്പിടുത്തം ഒഴിവാക്കിയത് എന്ന് അധികൃതര്‍ പറയുന്നു