തെഹ്റാന്‍: യുക്രെയ്ന്‍ അധിനിവേശത്തില്‍ ലോകം റഷ്യയെ പഴിക്കുമ്ബോള്‍, പിന്തുണയുമായി ഇറാന്‍ പരമോന്നത നേതാവ് ആയത്തുല്ല അലി ഖുമൈനി.
യുക്രെയ്നിലേക്ക് സൈന്യത്തെ അയച്ചില്ലായിരുന്നെങ്കില്‍ റഷ്യക്ക് പിന്നീട് നാറ്റോയുടെ ആക്രമണം നേരിടേണ്ടി വരുമായിരുന്നെന്ന് അദ്ദേഹം പറഞ്ഞു.
സ്വതന്ത്രവും ശക്തവുമായ റഷ്യയെ പാശ്ചാത്യലോകം എതിര്‍ക്കുകയാണെന്ന് പറഞ്ഞ ഖുമൈനി, റഷ്യന്‍ നടപടി ഉണ്ടായിരുന്നില്ലെങ്കില്‍ ക്രിമിയന്‍ ഉപദ്വീപിലേക്ക് തിരിച്ചെത്താന്‍ നാറ്റോ യുദ്ധം ചെയ്യുമായിരുന്നെന്നും ആശങ്ക പ്രകടിപ്പിച്ചു.
സിറിയന്‍ വിഷയവും കരിങ്കടലിലൂടെയുള്ള യുക്രെയ്ന്‍ ധാന്യ കയറ്റുമതി പുനരാരംഭിക്കുന്നതും ചര്‍ച്ച ചെയ്യാന്‍ ഇറാന്‍, തുര്‍ക്കി നേതാക്കളുമായി കൂടിക്കാഴ്ചക്ക് റഷ്യന്‍ പ്രസിഡന്റ് വ്ലാദിമിര്‍ പുടിന്‍ തെഹ്റാനിലെത്തിയിരുന്നു. ‘]
യുക്രെയ്ന്‍ യുദ്ധം ആരംഭിച്ച ശേഷമുള്ള പുടിന്റെ രണ്ടാമത്തെ മാത്രം വിദേശ സന്ദര്‍ശനത്തില്‍ ഇരുരാജ്യങ്ങളും സൗഹൃദം ഊട്ടിയുറപ്പിച്ചു. പാശ്ചാത്യ ഉപരോധത്തില്‍ നട്ടംതിരിയുന്ന റഷ്യയും ഇറാനും തമ്മില്‍ സഹകരണം വര്‍ധിക്കുകയാണ്.