Friday, March 29, 2024

HomeWorldശ്രീലങ്കയില്‍ പ്രതിഷേധക്കാര്‍ക്കെതിരായ അടിച്ചമര്‍ത്തല്‍: ആശങ്ക രേഖപ്പെടുത്തി യു.എസ്

ശ്രീലങ്കയില്‍ പ്രതിഷേധക്കാര്‍ക്കെതിരായ അടിച്ചമര്‍ത്തല്‍: ആശങ്ക രേഖപ്പെടുത്തി യു.എസ്

spot_img
spot_img

കൊളംബോ: ശ്രീലങ്കയില്‍ സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭക്കാര്‍ക്ക് നേരെ സുരക്ഷ സേന നടത്തിയ അടിച്ചമര്‍ത്തലുകളെ യു.എസ് വെള്ളിയാഴ്ച അപലപിച്ചു.

പുതുതായി തെരഞ്ഞെടുക്കപ്പെട്ട പ്രസിഡന്‍റ് റനില്‍ വിക്രമസിംഗയെ നേരില്‍ കാണുകയും രാജ്യത്ത് വര്‍ധിച്ച്‌ വരുന്ന അക്രമങ്ങളില്‍ യു.എസ് അധികൃതര്‍ ആശങ്ക പ്രകടിപ്പിക്കുകയും ചെയ്തു.

ഒറ്റരാത്രി കൊണ്ട് പ്രതിഷേധക്കാര്‍ക്ക് നേരെ നടന്ന അക്രമണത്തില്‍ ആശങ്കയുള്ളതായി പ്രസിഡന്‍റിനെ നേരില്‍ കണ്ട് യു.എസ് അംബാസഡര്‍ ജൂലി ചുങ് പറഞ്ഞു. ജനങ്ങളുടെ ആവശ്യങ്ങളോട് പ്രതികരിക്കാന്‍ പ്രസിഡന്‍റിനും മന്ത്രിസഭക്കും ബാധ്യതയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

“ഇത് പൗരന്‍മാരെ അടിച്ചമര്‍ത്താനുള്ള സമയമല്ല. ജനങ്ങളുടെ വിശ്വാസം വീണ്ടെടുക്കുന്നതിനും സ്ഥിരത പുനഃസ്ഥാപിക്കുന്നതിനും സമ്ബദ്‌വ്യവസ്ഥ പുനര്‍നിര്‍മ്മിക്കുന്നതിനുമുള്ള സമയമാണിത്. അതിനായി ഉചിതമായ നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കണം”- യു.എസ് അംബാസഡര്‍ പറഞ്ഞു

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments