ഇസ്താംബുള്‍ : യുക്രെയിനില്‍ നിന്ന് ധാന്യക്കയറ്റുമതി പുനരാരംഭിക്കാന്‍ ഐക്യരാഷ്ട്ര സംഘടനയുമായും ( യു.എന്‍ ) തുര്‍ക്കിയുമായും സുപ്രധാന കരാറില്‍ ഒപ്പുവച്ച് റഷ്യയും യുക്രെയിനും.
റഷ്യന്‍ പ്രതിരോധ മന്ത്രി സെര്‍ജി ഷൊയ്‌ഗുവും യുക്രെയിന്‍ അടിസ്ഥാന വികസനകാര്യ മന്ത്രി ഒലെക്സാണ്ടര്‍ കുബ്രകൊവുമാണ് യുഎന്നും തുര്‍ക്കിയെയുമായി ഒരു പോലെയുള്ള രണ്ട് പ്രത്യേക കരാറുകളിലൊപ്പിട്ടത്. റഷ്യയില്‍ നിന്നുള്ള ധാന്യങ്ങളും വളങ്ങളും കരിങ്കടലിലൂടെ കയറ്റുമതി ചെയ്യും.
ഇതോടെ കരിങ്കടല്‍ വഴിയുള്ള ധാന്യക്കയറ്റുമതി പുനരാരംഭിക്കും. ഓഗസ്റ്റ് പകുതിയോടെ ധാന്യക്കയറ്റുമതി പൂര്‍ണതോതില്‍ പുനരാരംഭിക്കുമെന്നാണ് കരുതുന്നത്. ഒഡേസയിലേത് ഉള്‍പ്പെടെയുള്ള മൂന്ന് തുറമുഖങ്ങളില്‍ നിന്ന് യുക്രെയിന്റെ കപ്പലുകളെ കടത്തിവിടാന്‍ കരാറില്‍ ധാരണയായി.
കപ്പലുകള്‍ക്ക് നേരെ ആക്രമണം നടത്തില്ലെന്നും യുക്രെയിന്‍- റഷ്യ ധാരണയായി.