വാഷിംഗ്ടണ്‍: ദമ്ബതികള്‍ അവരുടെ നീന്തല്‍ക്കുളം ആപ് വഴി വാടകയ്ക്ക് കൊടുത്ത് 177,000 ഡോളര്‍ സമ്ബാദിച്ചതായി റിപോര്‍ട്.
ഒറിഗോണിലെ വെസ്റ്റ് ലിനിലെ ജിം ബാറ്റന്‍ ദമ്ബതികള്‍ ,’എയര്‍ബിഎന്‍ബി ഓഫ് പൂള്‍സ്’ എന്ന ആപിലൂടെയാണ് രണ്ട് കൊല്ലം നീന്തല്‍ക്കുളം വാടകയ്ക്ക് നല്‍കിയതെന്ന് സിഎന്‍ബിസി റിപോര്‍ട് ചെയ്തു. 2019ല്‍ സ്ഥാപിതമായ വെഞ്ച്വര്‍-ബാക്ഡ് സ്റ്റാര്‍ടപ്പായ സ്വിംപ്ലി, ഹോം പൂളുകള്‍ വാടകയ്ക്ക് നല്‍കാന്‍ ആളുകളെ അനുവദിക്കുന്നു. വരുന്നര്‍ക്ക് ചുരുങ്ങിയത് ഒരു മണിക്കൂറെങ്കിലും നീന്താന്‍ സമയം കൊടുക്കണമെന്നാണ് വ്യവസ്ഥ.
രാസവസ്തുക്കള്‍ നിരീക്ഷിക്കുന്നത് മുതല്‍ കുളം വൃത്തിയായി സൂക്ഷിക്കുന്നത് വരെ ഒരു ‘പൂള്‍ പ്രൊവൈഡര്‍’ എന്ന നിലയില്‍ ശ്രദ്ധിച്ചിരുന്നതായി ബാറ്റന്‍ പറഞ്ഞു. ബാറ്റനും ഭാര്യ ലിസയും ജോലിക്കിടയിലാണ് ഈ വരുമാനം കണ്ടെത്തിയത്.
‘നിങ്ങള്‍ക്ക് സമയവും താല്‍പര്യവും ഉണ്ടെങ്കിലും, നീന്തല്‍ക്കുത്തിലിടുന്ന രാസവസ്തുക്കളെ കുറിച്ചും മാനേജ്മെന്റിനെ പറ്റിയും പഠിക്കാന്‍ വളരെയധികം സമയമെടുക്കും. ഞാന്‍ എന്റെ കുളത്തിലെ രാസവസ്തുക്കള്‍ ദിവസവും അഞ്ച് മുതല്‍ 10 തവണ വരെ നോക്കാറുണ്ട്’, അദ്ദേഹം വിശദീകരിച്ചു.
തന്റെ പൂളില്‍ തുടക്കത്തില്‍ 110,000 ഡോളര്‍ ചിലവഴിച്ചതായും കഴിഞ്ഞ 10 വര്‍ഷമായി പരിപാലനത്തിനായി 37,000 ഡോളര്‍ ചിലവഴിച്ചതായും ബാറ്റന്‍ വ്യക്തമാക്കി. തന്റെ ഉപഭോക്താക്കളില്‍ 65% മുതല്‍ 70% വരെ മിക്കപ്പോഴും വരുന്നവരാണെന്ന് അദ്ദേഹം പറയുന്നു