Friday, March 29, 2024

HomeWorldമുന്‍ പാര്‍ലമെന്റ് അംഗത്തെ തൂക്കിലേറ്റി മ്യാന്‍മര്‍

മുന്‍ പാര്‍ലമെന്റ് അംഗത്തെ തൂക്കിലേറ്റി മ്യാന്‍മര്‍

spot_img
spot_img

മ്യാന്‍മറില്‍ മുന്‍ പാര്‍ലമെന്റ് അംഗത്തെയും ജനാധിപത്യ അവകാശങ്ങള്‍ക്ക് വേണ്ടി പോരാടിയ മൂന്നുപേരെയും തൂക്കിലേറ്റി.

അമ്ബത് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് മ്യാന്‍മറില്‍ വധശിക്ഷ നടപ്പാക്കുന്നത്.

നാലു രാഷ്ട്രീയ തടവുകാരെ വധിച്ചെന്ന് മ്യാന്‍മര്‍ ഭരണകൂടം തിങ്കളാഴ്ച വ്യക്തമാക്കി. ഇവരുടെ വധശിക്ഷ നടപ്പാക്കുന്നതിന് എതിരെ പ്രതിഷേധം ഉയരുന്നതിനിടെയാണ് ശിക്ഷ നടപ്പാക്കിയത്.

ഇവര്‍ രാജ്യത്ത് സമാധാനം തകര്‍ക്കാന്‍ കൂട്ടക്കൊലകളും കലാപങ്ങളും ആസൂത്രണം ചെയ്യകയും നടപ്പാക്കുകയും ചെയ്തുവെന്ന് മ്യാന്‍മര്‍ ഭരണകൂടം പറയുന്നു. തടങ്കിലാക്കപ്പെട്ട ആങ് സാന്‍ സൂകിയുടെ പാര്‍ട്ടിയിലെ പാര്‍ലമെന്റ് അംഗമായിരുന്ന ഫ്യോ സെയ താവ് (41) ആണ് തൂക്കിലേറ്റപ്പെട്ടവരില്‍ പ്രധാനി. ഇദ്ദേഹം കുറ്റക്കാരനാണെന്ന് ജനുവരിയില്‍ സൈനിക കോടതി വിധിച്ചിരുന്നു. നംബറിലാണ് അദ്ദേഹത്തെ അറസ്റ്റ് ചെയ്തത്.

2007ല്‍ ജനകീയ പ്രക്ഷോഭത്തില്‍ പങ്കുചേരുന്നതിന് മുന്‍പ് അദ്ദേഹം ഒരു ഹിപ്‌ഹോപ് സംഗീതതജ്ഞന്‍ ആയിരുന്നു. 2008ല്‍ സര്‍ക്കാരിന് എതിരെ ഗൂഢാലോചന ആരോപിച്ച്‌ സൈനിക ഭരണകൂടം അദ്ദേഹത്തെ ജയിലില്‍ അടച്ചിരുന്നു. ക്യാവ് മിന്‍ യു (53) എന്ന ജനാധിപത്യ പ്രക്ഷോഭ നേതാവും വധിക്കപ്പെട്ടവരില്‍ പെടുന്നു.

1988ല്‍ സൈനിക ഭരണകൂടത്തിന് നേരെ നടന്ന ജനകീയ പ്രക്ഷോഭത്തിലെ മുഖ്യ കണ്ണിയായിരുന്നു ഇദ്ദേഹം, കഴിഞ്ഞ ഒക്ടോബറിലാണ് അറസ്റ്റിലായത്. ഗ്രാമങ്ങളില്‍ ഗറില്ലാ പോരാട്ടങ്ങള്‍ക്ക് നേതൃത്വം നല്‍കി എന്നാണ് ഇദ്ദേഹത്തിന് മേല്‍ ചുമത്തിയിട്ടുള്ള കുറ്റം.

ഹ്‌ല മ്യോ ആങ്, ആങ് തുര സാവ് എന്നിവര്‍ 2021ല്‍ ഒരു സ്ത്രീയെ കൊലപ്പെടുത്തിയ കേസിലാണ് വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടത്

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments