Tuesday, April 29, 2025

HomeWorldഗൂഗിള്‍ സഹസ്ഥാപകന്റെ ഭാര്യയുമായി ബന്ധമുണ്ടെന്ന റിപ്പോര്‍ട്ടുകൾ നിഷേധിച്ച് ഇലോണ്‍ മസ്ക്

ഗൂഗിള്‍ സഹസ്ഥാപകന്റെ ഭാര്യയുമായി ബന്ധമുണ്ടെന്ന റിപ്പോര്‍ട്ടുകൾ നിഷേധിച്ച് ഇലോണ്‍ മസ്ക്

spot_img
spot_img

ഗൂഗിള്‍ സഹസ്ഥാപകനും ലോകകോടീശ്വരനുമായ സര്‍ഗേ ബ്രിന്നിന്റെ ഭാര്യ നിക്കോള്‍ ഷാനഹാനുമായി രഹസ്യ ബന്ധമുണ്ടെന്ന റിപ്പോര്‍ട്ടുകളില്‍ പ്രതികരണവുമായി ടെസ്‍ല തലവന്‍ ഇലോണ്‍ മസ്ക്.

റിപ്പോര്‍ട്ടുകള്‍ അടിസ്ഥാനരഹിതമാണെന്ന് അദ്ദേഹം ട്വിറ്ററിലൂടെ അറിയിച്ചു. അതേസമയം, സംഭവത്തിന് പിന്നാലെ മസ്കുമായുള്ള വര്‍ഷങ്ങള്‍ നീണ്ട സൗഹൃദം ഗൂഗിള്‍ സഹസ്ഥാപകന്‍ അവസാനിപ്പിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്.

“ഇത് തീര്‍ത്തും അടിസ്ഥാനരഹിതമാണ്. ഞാനും സര്‍ഗേയും അടുത്ത സുഹൃത്തുക്കളാണ്, ഇന്നലെ രാത്രി വരെ ഒരുമിച്ച്‌ ഒരു പാര്‍ട്ടിയില്‍ പ​ങ്കെടുത്തിരുന്നു..! മൂന്ന് വര്‍ഷത്തിനിടെ ഞാന്‍ നിക്കോളിനെ രണ്ട് തവണ മാത്രമേ കണ്ടിട്ടുള്ളൂ, ഇരുതവണയും നിരവധി ആളുകള്‍ക്കിടയിലായിരുന്നു കൂടിക്കാഴ്ച. അതില്‍ റൊമാന്റിക്കായി ഒന്നുംതന്നെയില്ല,” -വാള്‍സ്ട്രീറ്റ് ജേര്‍ണല്‍ പുറത്തുവിട്ട റിപ്പോര്‍ട്ടിന് മറുപടിയായി മസ്ക് ട്വീറ്റ് ചെയ്തു.

മസ്കിന് ഷാനഹാനുമായി ബന്ധമുണ്ടെന്ന് തന്നെയാണ് വാള്‍ സ്ട്രീറ്റ് ജേര്‍ണല്‍ റിപ്പോര്‍ട്ടില്‍ പറയുന്നത്. ഇരുവരും തമ്മില്‍ അടുപ്പത്തിലാകുന്നത് വരെ സര്‍ഗേ ബ്രിന്നും മസ്കും വളരെ അടുത്ത സുഹൃത്തുക്കളായിരുന്നുവെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. രഹസ്യബന്ധത്തെ കുറിച്ച്‌ അറിവ് ലഭിച്ചതോടെ മസ്കിന്റെ കമ്ബനികളിലുള്ള സ്വകാര്യ നിക്ഷേപങ്ങളെല്ലാം പിന്‍വലിക്കുമെന്ന് ബ്രിന്‍ അറിയിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

അതേസമയം, 2021 ഡിസംബര്‍ 15 മുതല്‍ താനും ഷാനഹാനും വേര്‍പിരിഞ്ഞാണ് ജീവിക്കുന്നതെന്ന് ബ്രിന്‍ വെളിപ്പെടുത്തിയിട്ടുണ്ട്. പൊരുത്തപ്പെടാന്‍ പറ്റാത്ത അഭിപ്രായവ്യത്യാസങ്ങള്‍ ചൂണ്ടിക്കാട്ടി കഴിഞ്ഞ ജനുവരിയില്‍ ഗൂഗിള്‍ തലവന്‍ വിവാഹമോചനത്തിന് അപേക്ഷ നല്‍കുകയും ചെയ്തിരുന്നു.

കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ മയാമിയില്‍ വെച്ച്‌ നടന്ന ഒരു ആര്‍ട്ട് ഫെസ്റ്റിവലില്‍ വെച്ചാണ് മസ്കും ഷാനഹാനും തമ്മിലുള്ള ബന്ധം തുടങ്ങിയതെന്നാണ് റിപ്പോര്‍ട്ട്. അതേസമയം, കഴിഞ്ഞ വര്‍ഷം ഒരു പാര്‍ട്ടിയില്‍ വെച്ച്‌ മസ്ക് ബ്രിന്നിന് മുന്നില്‍ മുട്ടുകുത്തി നിന്ന് തന്റെ ഭാഗത്തു നിന്നുണ്ടായ പിഴവിന് മാപ്പപേക്ഷിച്ചിരുന്നതായി വാള്‍സ്ട്രീറ്റ് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

പ്രതിസന്ധിയില്‍ ഉല്‍പ്പാദനം നിലച്ച കാലഘട്ടത്തില്‍ മസ്ക് ടെസ്‌ല കാര്‍ വിറ്റ ചുരുക്കം ചില ആളുകളില്‍ ബ്രിന്നും ഉള്‍പ്പെടുന്നുണ്ട്. യുഎസ് സബ്‌പ്രൈം മോര്‍ട്ട്‌ഗേജ് പ്രതിസന്ധി സൃഷ്ടിച്ച ആഗോള മാന്ദ്യത്തില്‍ ടെസ്‌ലയെ പിടിച്ചുനിര്‍ത്താന്‍ 2008-ല്‍ ഗൂഗിള്‍ സഹസ്ഥാപകന്‍ മസ്കിന് 500,000 ഡോളര്‍ നല്‍കിയിരുന്നു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments