കീവ്: അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ നിന്ന് പിന്മാറുമെന്ന് അറിയിച്ച് റഷ്യ. 2024 ന് ശേഷം അന്താരാഷ്ട്ര ബഹിരാകാശ നിലയ പദ്ധതിയില്‍ പങ്കാളിയാകില്ല എന്ന് റഷ്യന്‍ ബഹിരാകാശ ഏജന്‍സി റോസ്കോസ്മോസിന്റെ പുതിയ മേധാവി യൂരി ബോറിസോവ് പ്രഖ്യാപിച്ചു.
സ്വന്തം ബഹിരാകാശ നിലയം യാഥാര്ത്ഥ്യമാക്കുന്നതിലാണ് ഇനി ശ്രദ്ധകേന്ദ്രീകരിക്കുകയെന്നാണ് റഷ്യന്‍ നിലപാട്. റഷ്യയുടെ പെട്ടെന്നുള്ള പ്രഖ്യാപനത്തിന് പിന്നില്‍ യുക്രൈന് ആക്രമണത്തെ തുടര്‍ന്നുണ്ടായ അന്താരാഷ്ട്ര ഉപരോധങ്ങള്‍ എന്നാണ് വിലയിരുത്തല്‍.
യുക്രെയ്ന് യുദ്ധത്തിന് പിന്നാലെ അമേരിക്ക റഷ്യന്‍ ബന്ധം കൂടുതല്‍ വഷളായപ്പോള്‍ അന്നത്തെ റോസ്കോസ്മോസ് മേധാവി റോഗോസിന്‍ ഐഎസ്എസിലെ സഹകരണം അവസാനിപ്പിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു.