Thursday, April 25, 2024

HomeWorldമാർപാപ്പയുടെ കുർബാന ഭക്തിസാന്ദ്രം;പങ്കെടുത്തത് അരലക്ഷം പേർ

മാർപാപ്പയുടെ കുർബാന ഭക്തിസാന്ദ്രം;പങ്കെടുത്തത് അരലക്ഷം പേർ

spot_img
spot_img

കാനഡ: ഫ്രാൻസിസ് മാർപാപ്പതിങ്കളാഴ്ച തുറന്ന വേദിയിൽ അർപ്പിച്ച കുർബാനയിൽ അരലക്ഷത്തിലേറെ വിശ്വാസികൾ പങ്കെടുത്തു.തദ്ദേശീയരായ കുട്ടികൾ കത്തോലിക്കാ സഭയുടെ റസിഡൻഷ്യൽ സ്കൂളുകളിൽ 19,20 നൂറ്റാണ്ടുകളിൽ നേരിട്ട വിവേചനങ്ങൾക്കു മാപ്പപേക്ഷ നടത്തിരുന്നു അദ്ദേഹം.

6 ദിവസത്തെ കാനഡ പര്യടനത്തിന് എത്തിയ മാർപാപ്പ, തീർഥാടനകേന്ദ്രമായ ലാക് എസ്റ്റി ആൻ സന്ദർശിച്ചു. എഡ്മെന്റനിൽ നിന്ന് 70 കിലോമീറ്റർ അകലെയുളള തീർഥാടനകേന്ദ്രം തദ്ദേശീയർക്കും പ്രധാനമാണ്.

കഴിഞ്ഞ ദിവസം മസ്ക്വജീസ് നഗരത്തിലെ പൊതുവേദിയിലാണു മാർപാപ്പ തദ്ദേശീയ ജനതയോടു മാപ്പപേക്ഷ നടത്തിയത്. തദ്ദേശ സംസ്കാരം ഒഴിവാക്കുന്നതിനുള്ള സർക്കാർ പരിപാടിയുടെ ഭാഗമായി 1881–1996 കാലയളവിൽ ഒന്നര ലക്ഷത്തിലേറെ തദ്ദേശീയരായ കുട്ടികളെയാണ് അവരുടെ മാതാപിതാക്കളിൽ നിന്നകറ്റി റസിഡൻഷ്യൽ സ്കൂളുകളിൽ താമസിപ്പിച്ചത്. സഭാ സ്കൂളുകളിൽ കുട്ടികളോടു കാട്ടിയ ക്രൂരതകൾക്കു മാപ്പു പറയാൻ കാനഡ സന്ദർശിക്കുമെന്നു തദ്ദേശീയരുടെ പ്രതിനിധിസംഘത്തിന് ഈ വർഷാദ്യം നൽകിയ വാഗ്ദാനം പാലിക്കുന്നതിനാണു മാർപാപ്പ കാനഡയിൽ എത്തിയത്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments