Friday, March 29, 2024

HomeWorldതീ കൊണ്ടാണ് കളിക്കുന്നത്; തായ്‌വാന്‍ വിഷയത്തില്‍ ബൈഡനോട് ഷീ ജിന്‍പിംഗ്

തീ കൊണ്ടാണ് കളിക്കുന്നത്; തായ്‌വാന്‍ വിഷയത്തില്‍ ബൈഡനോട് ഷീ ജിന്‍പിംഗ്

spot_img
spot_img

ബീജിംഗ്: അമേരിക്കന്‍ സ്പീക്കര്‍ നാന്‍സി പെലോസിയുടെ തായ്‌വാന്‍ സന്ദര്‍ശന വിഷയത്തിനിടെ യുഎസ് പ്രസിഡന്റ് ജോ ബൈഡനെ ഫോണില്‍ ബന്ധപ്പെട്ട് ചൈനീസ് പ്രസിഡന്റ് ഷീ ജിന്‍പിംഗ്.’തീ കൊണ്ടാണ് കളിക്കുന്നതെന്ന് മറക്കരുതെന്ന്’ ഷീ ജിന്‍പിംഗ് ബൈഡനോട് പറഞ്ഞതായി ചൈനീസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

‘തീ കൊണ്ട് കളിക്കുന്നവര്‍ക്ക് അവസാനം പൊള്ളലേല്‍ക്കും. അക്കാര്യം യുഎസിന് വ്യക്തമായി അറിയാം എന്ന് വിശ്വസിക്കുന്നു’എന്ന കടുത്ത മുന്നറിയിപ്പാണ് ഷീ ജിന്‍പിംഗ് നല്‍കിയതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ‘തായ്‌വാന്‍ വിഷയത്തില്‍ ചൈനീസ് സര്‍ക്കാരിന്റെ ജനങ്ങളുടേയും നിലപാടില്‍ യാതൊരു മാറ്റവുമില്ല.ചൈനയുടെ ദേശീയ പരമാധികാരവും പ്രാദേശിക അഖണ്ഡതയും ദൃഢമായി സംരക്ഷിക്കുക എന്നത് 1.4 ബില്യണിലധികം വരുന്ന ചൈനീസ് ജനതയുടെ ഉറച്ച ആഗ്രഹമാണ്’, ബൈഡനോട് ഷീ ജിന്‍പിംഗ് പറഞ്ഞു.

ഇരുവരുടേയും ഫോണ്‍ സംഭാഷണം ഏകദേശം രണ്ട് മണിക്കൂറോളം നീണ്ട് നിന്നതായാണ് വിവരം. പ്രസിഡന്റ് ആയി അധികാരത്തിലേറിയതിന് ശേഷം ബൈഡനും ഷീ ജിന്‍പിംഗും നടത്തുന്ന അഞ്ചാമത്തെ ഫോണ്‍ സംഭാഷണമാണിത്.

അതേസമയം ഇരു രാജ്യങ്ങളും തമ്മിലുള്ള ആശയവിനിമയും ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായിട്ടാണ് നേതാക്കളുടെ സംഭാഷണമെന്നും ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതിനും ആഗോള പ്രാദേശിക വിഷയങ്ങളിലും ഊന്നിയുള്ള ചര്‍ച്ചകളാണ് നേതാക്കള്‍ നടത്തിയതെന്നും വൈറ്റ് ഹൗസ് പ്രസ്താവനയില്‍ പറഞ്ഞു.

തായ്‌വാന്‍ വിഷയത്തില്‍ അമേരിക്കയുടെ നിലപാടില്‍ യാതൊരു മാറ്റവും സംഭവിച്ചിട്ടില്ലെന്നാണ് സംഭാഷണത്തില്‍ ബൈഡന്‍ പ്രതികരിച്ചതെന്നും വൈറ്റ് ഹൗസ് പ്രസ്താവനയില്‍ പറഞ്ഞു. തായ്‌വാനില്‍ സമാധാനവും സുസ്ഥിരതയും ഇല്ലാതാക്കുന്നതിനോ നിലവിലെ സ്ഥിതി മാറ്റുന്നതിനോ ഉള്ള ഏകപക്ഷീയമായ ശ്രമങ്ങളെ അമേരിക്ക ശക്തമായി എതിര്‍ക്കുന്നുവെന്നും പ്രസിഡന്റ് ബൈഡന്‍ ആവര്‍ത്തിച്ചതായും വാര്‍ത്താകുറിപ്പില്‍ പറഞ്ഞു.

തായ്‌വാനില്‍ യുഎസ് ഉദ്യോഗസ്ഥര്‍ ഇടയ്ക്കിടെ സന്ദര്‍ശിക്കാറുണ്ടെങ്കിലും പൊലോസിയുടെ ഇപ്പോഴത്തെ സന്ദര്‍ശനം വലിയ പ്രകോപനമായിട്ടാണ് ചൈന കണക്കാക്കുന്നത്.1997 ന് ശേഷം ഒരു സിറ്റിംഗ് യുഎസ് ഹൗസ് സ്പീക്കര്‍ തായ്‌വാനിലേക്കുള്ള ആദ്യ സന്ദര്‍ശനമാണിത്. പൊലോസിയുടെ സന്ദര്‍ശനത്തിന്റെ അനന്തരഫലങ്ങള്‍ യുഎസ് അനുഭവിക്കേണ്ടി വരുമെന്നതാണ് ചൈനീസ് വിദേശകാര്യമന്ത്രാലയം വിഷയത്തില്‍ പ്രതികരിച്ചത്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments