ജൊഹാനസ്ബര്‍ഗ്: ദക്ഷിണാഫ്രിക്കയിലെ ജൊഹാനസ്ബര്‍ഗിലെ ചെറുപട്ടണമായ ക്രുഗെര്‍സ്ഡോര്‍പ്പില്‍ തോക്കുധാരികളായ സംഘം 8 യുവതികളെ കൂട്ടബലാത്സംഗത്തിന് ഇരയാക്കി.
മ്യൂസിക് വിഡിയോ ചിത്രീകരണത്തിനിടെയാണ് സംഭവം. ക്രുഗെര്‍സ്ഡോര്‍പ്പിലെ ഉപയോഗശൂന്യമായ ഖനിയിലായിരുന്നു ചിത്രീകരണം. ഇതില്‍ പങ്കെടുത്ത മോഡലുകളാണ് ബലാത്സംഗത്തിന് ഇരയായത്.
സംഭവവുമായി ബന്ധപ്പെട്ട് 65 പേരെ അറസ്റ്റ് ചെയ്‌തതായി പൊലീസ് അറിയിച്ചു. ബലാത്സംഗത്തിനു ശേഷം സംഘം കവര്‍ച്ചയും നടത്തി. യുവതികളുടെ അടക്കം ഷൂട്ടിങ് ലൊക്കേഷനില്‍ ഉണ്ടായിരുന്ന എല്ലാവരുടെയും ആഭരണങ്ങളും പണവും മൊബല്‍ ഫോണും വസ്‌ത്രങ്ങളും സംഘം കവര്‍ന്നു. ക്രുഗെര്‍സ്ഡോര്‍പ്പില്‍ അനധികൃതമായി ധാരാളം ഖനികള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഈ മേഖലയില്‍ മാഫിയ സംഘം സജീവമാണെന്നും പൊലീസ് പറയുന്നു.
പാസ്‌പോര്‍ട്ടും ക്യാമറയും വരെ സംഘം കവര്‍ന്നതായും വാച്ചുകളും ആഭരണങ്ങളും വസ്‌ത്രങ്ങളും അഴിച്ചെടുത്തതായും അതിജീവിതയെ ഉദ്ധരിച്ച് അന്താരാഷ്ട്ര മാധ്യമം റിപ്പോര്‍ട്ട് ചെയ്‌തു. സംഭവം നടക്കുമ്ബോള്‍ 12 സ്ത്രീകളും 10 പുരുഷന്‍മാരുമാ ണ്ഷൂട്ടിംഗ് സെറ്റിലുണ്ടായിരുന്നത്.
ആയുധധാരികളായ സംഘം പൊടുന്നനേ സെറ്റില്‍ പ്രവേശിക്കുകയായിരുന്നു. അവര്‍ എല്ലാവരോടും കമിഴ്‍ന്നു കിടക്കുവാന്‍ ആവശ്യപ്പെട്ടു. ആകാശത്തേക്ക് വെടിയുതിര്‍ത്തു. എല്ലാവരും മുഖംമുടി ധരിച്ചിരുന്നു. കട്ടികൂടിയ കമ്ബിളി പുതച്ചിരുന്നു. അവര്‍ ഞങ്ങളെ കൊള്ളയടിച്ചു. എട്ട് യുവതികളെ കൂട്ടബലാത്സംഗത്തിന് ഇരയാക്കുകയും ചെയ്‌തു- യുവതിയെ ഉദ്ധരിച്ച് രാജ്യാന്തര മാധ്യമം റിപ്പോര്‍ട്ട് ചെയ്‌തു.
വെള്ളിയാഴ്ച മൂന്നുപേര്‍ അറസ്റ്റിലായതായി പൊലീസ് അറിയിച്ചതിനു പിന്നാലെ വിവിധ കേന്ദ്രങ്ങളിലായി കുറ്റവാളികള്‍ക്കായി വ്യാപകമായ തിരച്ചില്‍ നടന്നിരുന്നു. അക്രമി സംഘത്തിലെ രണ്ടുപേരെ പൊലീസ് വെടിവച്ചു കൊന്നു. പൊലീസ് വെടിവയ‌്‌പില്‍ ഒരാള്‍ക്കു ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്. ദക്ഷിണാഫ്രിക്കന്‍ പ്രസിഡന്റ് സിറില്‍ റമഫോസ സംഭവത്തെ അപലപിച്ചു