Thursday, October 5, 2023

HomeWorldകിഴക്കന്‍ യുക്രൈനില്‍ മിസൈലാക്രമണം; 40 യുദ്ധത്തടവുകാര്‍ കൊല്ലപ്പെട്ടു

കിഴക്കന്‍ യുക്രൈനില്‍ മിസൈലാക്രമണം; 40 യുദ്ധത്തടവുകാര്‍ കൊല്ലപ്പെട്ടു

spot_img
spot_img

കീവ്: കിഴക്കന്‍ യുക്രൈനില്‍ ഡോണെറ്റ്‌സ്‌ക് പ്രവിശ്യയില്‍ ജയിലിനു നേര്‍ക്ക് മിസൈലാക്രമണം.യുദ്ധത്തടവുകാരായ 40 പേര്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടു.റഷ്യന്‍ പ്രതിരോധ മന്ത്രാലയത്തിന്റെ കണക്ക് അനുസരിച്ച്‌ 40 തടവുകാരാണു കൊല്ലപ്പെട്ടത്. 75 പേര്‍ക്കു പരുക്കേറ്റു.

വിമതരുടെ നിയന്ത്രണത്തിലുണ്ടായിരുന്ന ഒലെനിവ്ക പട്ടണത്തിലെ ജയിലാണു ആക്രമണത്തില്‍ തകര്‍ന്നത്. യുക്രൈന്‍ സേന യുഎസ് നിര്‍മിത ഹൈമാര്‍സ് മിസൈലുകള്‍ ഉപയോഗിച്ച്‌ നടത്തിയ ആക്രമണമാണെന്നു റഷ്യ ആരോപിച്ചു.ജയിലില്‍ ആക്രമണം നടത്തിയത് റഷ്യയാണെന്ന് യുക്രൈന്‍ കുറ്റപ്പെടുത്തി.

spot_img
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments