ബെയ്ജിങ്: നിയന്ത്രണം വിട്ട ചൈനീസ് റോക്കറ്റിന്റെ അവശിഷ്ടങ്ങള്‍ ഏറെ ആശങ്കയ്‌ക്കിടയാക്കിയെങ്കിലും ഒടുവില്‍ അത് സമുദ്രത്തില്‍ വന്ന് പതിച്ചതോടെ ആശ്വാസമായി.
ശനിയാഴ്ച രാത്രി 12.45ഓടെയായിരുന്നു റോക്കറ്റ് ഭൂമിയില്‍ തിരികെ പതിച്ചത്.
ബഹിരാകാശ നിലയത്തിലേക്ക് വിക്ഷേപിച്ച ചൈനയുടെ കൂറ്റന്‍ റോക്കറ്റിന്റെ അവശിഷ്ടങ്ങള്‍ ഏതുനിമിഷവും ഭൂമിയില്‍ പതിക്കുമെന്നായിരുന്നു ശാസ്ത്രലോകത്തിന്റെ മുന്നറിയിപ്പ്.
ജനവാസ മേഖലയിലേക്ക് പതിച്ചാല്‍ വലിയ അപകടങ്ങള്‍ക്കും ഇത് കാരണമാകുമായിരുന്നു. എന്നാല്‍ ശനിയാഴ്ച രാത്രിയോടെ റോക്കറ്റിന്റെ അവശിഷ്ടങ്ങള്‍ ഇന്ത്യന്‍ മഹാസമുദ്രത്തില്‍ പതിച്ചു. ഇക്കാര്യം യുഎസിലേയും ചൈനയിലേയും അധികൃതര്‍ സ്ഥിരീകരിച്ചിട്ടുണ്ട്.
ചൈനയുടെ 23 ടണ്‍ ലോംഗ് മാര്‍ച്ച് 5ബി എന്ന റോക്കറ്റാണ് ബഹിരാകാശനിലയത്തിലെത്താതെ തിരികെ പതിച്ചത്. ജൂലൈ 24നായിരുന്നു റോക്കറ്റ് വിക്ഷേപിച്ചത്. ചൈനയുടെ ഹനാന്‍ ദ്വീപില്‍ നിന്ന് വിക്ഷേപിച്ച റോക്കറ്റിന്റെ നിയന്ത്രണം കൈവിട്ടതായി അടുത്ത ദിവസങ്ങളില്‍ തന്നെ റിപ്പോര്‍ട്ടുകള്‍ പുറത്തുവരികയും ചെയ്തിരുന്നു.