Thursday, April 18, 2024

HomeWorldതായ്‌ലന്‍ഡില്‍ നിശാപാര്‍ടിക്കിടെ തീപിടിത്തം; 13 പേര്‍ വെന്തുമരിച്ചു

തായ്‌ലന്‍ഡില്‍ നിശാപാര്‍ടിക്കിടെ തീപിടിത്തം; 13 പേര്‍ വെന്തുമരിച്ചു

spot_img
spot_img

ബാങ്കോക്: തായ്‌ലന്‍ഡിലെ നിശാക്ലബില്‍ തീപിടിച്ച്‌ 13 പേര്‍ വെന്തുമരിച്ചു. വെള്ളിയാഴ്ച പുലര്‍ചെ ബാങ്കോകിന്റെ തെക്കുകിഴക്കുള്ള ചോന്‍ബുരി പ്രവിശ്യയിലെ ഒരു നിശാക്ലബില്‍ പാര്‍ടിക്കിടയിലാണ് തീപിടിത്തമുണ്ടായത്.

തീപിടിത്തത്തില്‍ 35 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തതായി പൊലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

സത്താഹിപ് ജില്ലയിലെ മൗന്‍ഡന്‍ ബി നിശാക്ലബിലാണ് സംഭവം. പുലര്‍ചെ
1:00 മണിയോടെയാണ് തീപിടുത്തമുണ്ടായതെന്ന് പൊലീസ് പറഞ്ഞു. മരിച്ചവരെല്ലാം തായ് പൗരന്മാരാണെന്നും പരുക്കേറ്റവരില്‍ ചിലരുടെ നില ഗുരുതരമാണെന്നും പൊലീസ് കേണല്‍ വുടിപോങ് സോംജയ് പറഞ്ഞു. അപകട കാരണം വ്യക്തമല്ല

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments