Wednesday, August 10, 2022

HomeWorldതായ്‌വാന് ചുറ്റുമുള്ള ചൈനയുടെ സൈനികാഭ്യാസം ഉടന്‍ റദ്ദാക്കണമെന്ന് ജപ്പാന്‍

തായ്‌വാന് ചുറ്റുമുള്ള ചൈനയുടെ സൈനികാഭ്യാസം ഉടന്‍ റദ്ദാക്കണമെന്ന് ജപ്പാന്‍

spot_img
spot_img

ടോക്കിയോ: തായ്‌വാന് ചുറ്റുമുള്ള സൈനികാഭ്യാസത്തിനിടെ ചൈന ബാലിസ്റ്റിക് മിസൈലുകള്‍ തൊടുത്തുവിട്ടതിനെ അപലപിച്ച്‌ ജപ്പാന്‍ പ്രധാനമന്ത്രി ഫ്യൂമിയോ കിഷിഡ.

അത് ‘നമ്മുടെ ദേശീയ സുരക്ഷയെയും നമ്മുടെ പൗരന്മാരുടെ സുരക്ഷയെയും ബാധിക്കുന്ന ഗുരുതരമായ പ്രശ്‌നമാണ്’ എന്നും അദ്ദേഹം വിശേഷിപ്പിച്ചു.

അഞ്ച് ചൈനീസ് മിസൈലുകള്‍ രാജ്യത്തിന്റെ ജപ്പാന്റെ പ്രത്യേക സാമ്ബത്തിക മേഖലയില്‍ പതിച്ചതായും ജപ്പാന്‍ സ്ഥിരീകരിച്ചിരുന്നു. അവയില്‍ നാലെണ്ണം തായ്‌വാനിലെ പ്രധാന ദ്വീപിന് മുകളിലൂടെയാണ് എത്തിയതെന്നു കരുതുന്നതായും ജപ്പാന്‍ വ്യക്തമാക്കിയിരുന്നു.

‘ഇത്തവണത്തെ ചൈനയുടെ പ്രവര്‍ത്തനങ്ങള്‍ നമ്മുടെ പ്രദേശത്തിന്റെയും അന്താരാഷ്ട്ര സമൂഹത്തിന്റെയും സമാധാനത്തിലും സ്ഥിരതയിലും ഗുരുതരമായ സ്വാധീനം ചെലുത്തുന്നു’-

യുഎസ് ഹൗസ് സ്പീക്കര്‍ നാന്‍സി പെലോസിസുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കു ശേഷം മാധ്യമപ്രവര്‍ത്തകരോട് അദ്ദേഹം പറഞ്ഞു.’സൈനിക അഭ്യാസങ്ങള്‍ ഉടന്‍ റദ്ദാക്കാന്‍ തങ്ങള്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

തായ്‌വാനു ചുറ്റുമുള്ള നാലു ദിശകളിലും ചൈനീസ് വ്യോമസേനയും നാവികസേനയും സംയുക്തമായി നടത്തുന്ന സൈനിക അഭ്യാസത്തില്‍ തൊടുത്തുവിട്ട മിസൈലുകളാണ് ജപ്പാന്റെ സാമ്ബത്തികമേഖലയില്‍ പതിച്ചത്.

spot_img
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments