Saturday, April 19, 2025

HomeWorldയൂറോപ്യന്‍ സ്ഥാനപതികളെ വിളിച്ചുവരുത്തി പ്രതിഷേധിച്ച്‌ ചൈന

യൂറോപ്യന്‍ സ്ഥാനപതികളെ വിളിച്ചുവരുത്തി പ്രതിഷേധിച്ച്‌ ചൈന

spot_img
spot_img

ബീജിങ്: തയ്വാന്‍ തീരത്തെ സൈനികാഭ്യാസത്തെ വിമര്‍ശിച്ചും ഭീഷണിപ്പെടുത്തിയുമുള്ള ജി7, യൂറോപ്യന്‍ യൂണിയന്‍ പ്രസ്താവനകളില്‍ പ്രതിഷേധിച്ച്‌ അവിടങ്ങളില്‍നിന്നുള്ള സ്ഥാനപതികളെ വിളിച്ചുവരുത്തി ചൈന.

ചൈനയുടെ ആഭ്യന്തരകാര്യങ്ങളില്‍ അനാവശ്യമായി ഇടപെടരുതെന്ന് ആവശ്യപ്പെട്ടെന്ന് വിദേശ സഹമന്ത്രി ദെങ് ലി പറഞ്ഞു.
കംബോഡിയയില്‍ ആസിയാന്‍ വിദേശമന്ത്രിതല യോഗത്തോട് അനുബന്ധിച്ച്‌ ജപ്പാന്‍ വിദേശമന്ത്രിയുമായി നിശ്ചയിച്ചിരുന്ന കൂടിക്കാഴ്ച ചൈന റദ്ദാക്കി. ജപ്പാനും ചൈനയ്ക്കെതിരെ രൂക്ഷമായി പ്രതികരിച്ചു.

കനേഡിയന്‍ സ്ഥാനപതി ജിം നിക്കലിനെ ചൈനീസ് വിദേശമന്ത്രാലയം വിളിച്ചുവരുത്തി പ്രതിഷേധം അറിയിച്ചു. പെലോസിയുടെ തയ്വാന്‍ സന്ദര്‍ശനത്തിനുപിന്നാലെ അമേരിക്കന്‍ സ്ഥാനപതിയെ വിളിച്ചുവരുത്തി പ്രതിഷേധം അറിയിച്ചിരുന്നു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments