Thursday, March 28, 2024

HomeWorldമിസൈല്‍ നിര്‍മ്മാണത്തിന് നേതൃത്വം നല്‍കുന്ന തായ്‌വാന്‍ ഉദ്യോഗസ്ഥനെ മരിച്ച നിലയില്‍ കണ്ടെത്തി

മിസൈല്‍ നിര്‍മ്മാണത്തിന് നേതൃത്വം നല്‍കുന്ന തായ്‌വാന്‍ ഉദ്യോഗസ്ഥനെ മരിച്ച നിലയില്‍ കണ്ടെത്തി

spot_img
spot_img

തായ്‌പേയ്: തായ്‌വാന്റെ പ്രതിരോധ മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥനെ മരിച്ച നിലയില്‍ കണ്ടെത്തി.

തയ്‌വാന്‍ പ്രതിരോധ മന്ത്രാലയത്തിന്റെ ഗവേഷണ-വികസന വിഭാഗം ഉപമേധാവി ഔ യാങ് ലി ഹ്‌സിങ്ങിനെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്നാണ് മരണപ്പെട്ടതെന്നാണ് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകള്‍. വിവിധ മിസൈല്‍ നിര്‍മ്മാണ പദ്ധതികള്‍ക്ക് മേല്‍നോട്ടം വഹിക്കാന്‍ ഈ വര്‍ഷം ആദ്യമാണ് അദ്ദേഹം ചുമതലയേറ്റത്.

സൈനിക ഉടമസ്ഥതയിലുള്ള നാഷണല്‍ ചുങ്-ഷാന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് ആന്‍ഡ് ടെക്‌നോളജിയുടെ ഡെപ്യൂട്ടി തലവനായ ഔ യാങ് ലി-ഹ്‌സിങ്ങിനെ തെക്കന്‍ തായ്‌വാനിലെ ഒരു ഹോട്ടല്‍ മുറിയില്‍ ശനിയാഴ്ച രാവിലെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. 57 കാരനായ ഔ യാങ് താമസിച്ച ഹോട്ടല്‍ മുറിയില്‍ അസ്വാഭാവികമായി ഒന്നും നടന്നില്ലെന്ന് സിഎന്‍എ റിപ്പോര്‍ട്ട് ചെയ്യുന്നു. ഔ യാങ് തെക്കന്‍ കൌണ്ടി പിംഗ്ടംഗില്‍ ഒരു ബിസിനസ്സ് യാത്രയ്ക്കെത്തിയതായിരുന്നു അദ്ദേഹം.

ചൈന-തയ്‌വാന്‍ സംഘര്‍ഷം അതിന്റെ പരിധി വിട്ടിരിക്കുന്ന സാഹചര്യത്തിലാണ് തായ്‌വാന്‍ ഉന്നതോദ്യോഗസ്ഥന്റെ മരണവാര്‍ത്ത എത്തുന്നത്. കഴിഞ്ഞ ദിവസം യു.എസ്. ജനപ്രതിധി സഭ സ്പീക്കര്‍ നാന്‍സി പെലോസി തായ്വാന്‍ സന്ദര്‍ശിച്ചിരു

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments