കീവ്: യുക്രെയിനിന്റെ ഒരു തുണ്ട് ഭൂമി പോലും റഷ്യയ്ക്ക് വിട്ടുകൊടുക്കില്ലെന്ന് ആവര്‍ത്തിച്ച് പ്രസിഡന്റ് വ്ളാദിമിര്‍ സെലന്‍സ്കി.
യുക്രെയിനില്‍ പിടിച്ചെടുത്ത പ്രദേശങ്ങളില്‍ ജനഹിത പരിശോധന നടത്തി, അവ റഷ്യയോട് കൂട്ടിച്ചേര്‍ക്കാനുള്ള നീക്കവുമായി മുന്നോട്ട് പോവുകയാണെങ്കില്‍ ചര്‍ച്ചകളില്‍ നിന്ന് പിന്മാറുമെന്നും സെലന്‍സ്കി പറഞ്ഞു.
റഷ്യയും സഖ്യകക്ഷികളും യുക്രെയിനിലെ ഡോണ്‍ബാസ് മേഖലയിലും തെക്കന്‍ മേഖലകളിലും നിരവധി പ്രദേശങ്ങള്‍ പിടിച്ചെടുത്തിട്ടുണ്ട്. ഈ മേഖലകളില്‍ ജനഹിത പരിശോധന നടത്തി ഒപ്പംചേര്‍ക്കാനുള്ള റഷ്യന്‍ നീക്കം അംഗീകരിക്കില്ലെന്നും റഷ്യയുമായി ചര്‍ച്ചയ്ക്കില്ലെന്നും സെലന്‍സ്കി പറഞ്ഞു.
കഴിഞ്ഞ ദിവസം പുറത്തിറക്കിയ വിഡിയോയില്‍ യുക്രെയിന്റെ ഒരു പ്രദേശവും റഷ്യയ്ക്ക് വിട്ടുകൊടുക്കില്ലെന്ന് സെലന്‍സ്കി വ്യക്തമാക്കി. അധിനിവേശക്കാര്‍ കപട ജനഹിതപരിശോധനയുമായി മുന്നോട്ട് പോകുകയാണെങ്കില്‍ ചര്‍ച്ചകളുടെ സാധ്യത കൂടിയാണ് അടക്കുന്നതെന്ന് സെലന്‍സ്കി പറഞ്ഞു.