Thursday, April 24, 2025

HomeWorldചൈനയില്‍ കോവിഡ് പടരുന്നു

ചൈനയില്‍ കോവിഡ് പടരുന്നു

spot_img
spot_img

ബീജിങ്: ചൈനയില്‍ കോവിഡ് ബാധിതരുടെ എണ്ണം ഉയരുന്നതായി റിപ്പോര്‍ട്ട്. രോഗവ്യാപനത്തെ പ്രതിരോധിക്കാന്‍ കൂട്ട പരിശോധന നടത്തുകയാണ് രാജ്യത്തെ ആരോഗ്യ പ്രവര്‍ത്തകര്‍.

പ്രധാന വിനോദസഞ്ചാര കേന്ദ്രമായ ഹൈനാനിലും ഷിന്‍ജിയാങിലുമാണ് കോവിഡ് കേസുകള്‍ കൂടുതലായി രേഖപ്പെടുത്തിയത്. തിബറ്റിന്‍റെ പല പ്രദേശങ്ങളിലും കോവിഡ് പരിശോധന വ്യാപിപ്പിച്ചിട്ടുണ്ട്.

കോവിഡ് ബാധിതരുടെ എണ്ണം കുറഞ്ഞിരുന്ന ചൈനയില്‍ ഇപ്പോള്‍ അതിവ്യാപനശേഷിയുള്ള ഒമിക്രോണിന്‍റെ വകഭേദങ്ങള്‍ പടരുകയാണ്. തുടര്‍ന്ന് രാജ്യത്ത് നിയന്ത്രണങ്ങള്‍ കടുപ്പിച്ചു. ഹൈനാന്‍ ദ്വീപില്‍ അത്യാവശ്യ കാര്യങ്ങള്‍ക്കല്ലാതെ ആരും പുറത്തിറങ്ങരുതെന്ന് അധികൃതര്‍ അറിയിപ്പ് നല്‍കിയിട്ടുണ്ട്. നിലവില്‍ 1,78,000 വിനോദ സഞ്ചാരികള്‍ ദ്വീപില്‍ കുടുങ്ങിക്കിടക്കുകയാണ്.

കോവിഡ് വ്യാപന കാരണം ഏര്‍പ്പെടുത്തിയ യാത്രാ നിയന്ത്രണങ്ങളെ തുടര്‍ന്ന് ചൈനയിലെ ദ്വീപ് നഗരമായ സാന്യയില്‍ കഴിഞ്ഞയാഴ്ച 80,000 വിനോദ സഞ്ചാരികള്‍ കുടുങ്ങിയിരുന്നു. ചൈനയുടെ ഹവായ് എന്നറിയപ്പെടുന്ന, ലക്ഷകണക്കിന് ആളുകളെത്തുന്ന ഹൈനന്‍ ദ്വീപിലെ പട്ടണമാണ് സാന്യ. ഞാ‍യറാഴ്ച സാന്യയില്‍ 483 പേര്‍ക്ക് പുതുതായി കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതേതുടര്‍ന്ന് മുഴുവന്‍ വിമാന സര്‍വിസുകളും റദ്ദാക്കി

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments