ആക്രമിക്കപ്പെട്ട എഴുത്തുകാരന്‍ സല്‍മാന്‍ റഷ്ദിയെ പിന്തുണച്ചതിന് ഹാരിപോട്ടറിന്റെ രചിയിതാവും ലോക പ്രശസ്ത സാഹിത്യകാരിയുമായ ജെ.കെ റൗളിങ്ങിന് പാക് മതമൗലികവാദിയുടെ വധഭീഷണി.
സല്‍മാന്‍ റഷ്ദിക്ക് കുത്തേറ്റതിനെ തുടര്‍ന്ന് ‘ഈ വാര്‍ത്ത എന്നെ ഭയപ്പെടുത്തുന്നു, ഈ നിമിഷം ഞാന്‍ അസ്വസ്ഥയാണ്, അദ്ദേഹം സുഖം പ്രാപിക്കട്ടെ’ എന്ന് ജെ.കെ റൗളിങ്ങ് ട്വിറ്ററില്‍ കുറിച്ചിരുന്നു. ഇതിന് പിന്നാലെ ‘ ഭയപ്പെടേണ്ട, അടുത്തത് നിങ്ങളാണ്’ എന്ന ഭീഷണി സന്ദേശം പാക്കിസ്ഥാനില്‍ നിന്നുള്ള മീര്‍ ആസിഫ് അസിസ് എന്നയാളുടെ അക്കൗണ്ടില്‍ നിന്ന് റൗളിങ്ങിന് ലഭിക്കുകയായിരുന്നു.
കറാച്ചി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന സാമുഹ്യ പ്രവര്‍ത്തകന്‍, ഗവേഷകന്‍, വിദ്യാര്‍ഥി എന്നിങ്ങനെയാണ് മീര്‍ ആസിഫ് അസിസിനെ കുറിച്ച് ട്വിറ്ററില്‍ നിന്ന് ലഭിക്കുന്ന വിവരം