കാബൂള്‍ : കഴിഞ്ഞ മാസം 31ന് കാബൂളില്‍ വച്ച് അമേരിക്കന്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ട അല്‍ഖ്വയ്ദ കൊടുംഭീകരന്‍ സവാഹിരിയുടെ മൃതദേഹം കണ്ടെത്താനായില്ലെന്ന് താലിബാന്‍.
ഇതാദ്യമായിട്ടാണ് അമേരിക്കയുടെ ആക്രമണത്തെ കുറിച്ചുള്ള വിവരങ്ങള്‍ താലിബാന്‍ പുറത്ത് വിടുന്നത്. ഇതിന് മുന്‍പ് സവാഹിരി കാബൂളിലുണ്ടെന്ന് തങ്ങള്‍ക്ക് അറിയില്ലെന്നായിരുന്നു അഫ്ഗാന്‍ ഭരണാധികാരികള്‍ വ്യക്തമാക്കിയത്.
അമേരിക്കന്‍ ആക്രമണത്തില്‍ എല്ലാം നശിപ്പിച്ചുവെന്നും, യുഎസ് ഡ്രോണ്‍ ആക്രമണം നടത്തിയതിന് ശേഷം അല്‍ ഖ്വയ്ദ നേതാവ് അയ്മാന്‍ അല്‍ സവാഹിരിയുടെ മൃതദേഹം കണ്ടെത്താനായില്ലെന്നും താലിബാന്‍ പറഞ്ഞു.
കാബൂളിലെ ഒരു അപ്പാര്‍ട്ട്‌മെന്റിലെ ബാല്‍ക്കണിയില്‍ നില്‍ക്കുമ്ബോഴാണ് സവാഹിരി അമേരിക്കന്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. 25 മില്യണ്‍ ഡോളര്‍ പാരിതോഷികം അമേരിക്ക പ്രഖ്യാപിച്ച കൊടും ഭീകരനായിരുന്നു സവാഹിരി.
2001 സെപ്തംബര്‍ 11 ന് ന്യൂയോര്‍ക്കിലും വാഷിംഗ്ടണിലും അല്‍ ഖ്വയ്ദ നടത്തിയ ആക്രമണങ്ങളുടെ കോര്‍ഡിനേറ്ററായിരുന്നു ഇയാള്‍. സവാഹിരിയെ വധിച്ചതായി അമേരിക്കന്‍ പ്രസിഡന്റാണ് ലോകത്തെ അറിയിച്ചത്