നെയ്റോബി: കെനിയയുടെ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ പ്രതിപക്ഷ നേതാവ് റെയ്ല ഒഡിംഗയെ പിന്തള്ളി നിലവിലെ ഡെപ്യുട്ടി പ്രസിഡന്റായ റൂട്ടോയ്ക്കു വിജയം .റൂട്ടോ 50.49 ശതമാനം വോട്ട് നേടിയാണ് വിജയിച്ചത്. കഴിഞ്ഞ ഓഗസ്റ്റ് ഒമ്ബതിനായിരുന്നു കെനിയയില്‍ പൊതുതെരഞ്ഞെടുപ്പ് നടന്നത്. റുട്ടോയ്ക്ക് ഏഴ് ദശലക്ഷത്തിലധികം വോട്ടുകളാണ് ലഭിച്ചത്.
അതേസമയം, ഒഡിംഗയ്ക്ക് ഏഴ് ദശലക്ഷത്തിനടുത്ത് വരെ വോട്ട് നേടാന്‍ കഴിഞ്ഞെന്നും ഇന്‍ഡിപെന്‍ഡന്റ് ഇലക്ടറല്‍ ആന്‍ഡ് ബൗണ്ടറീസ് കമ്മീഷന് റിപ്പോര്‍ട്ട് ചെയ്തു.
തെരഞ്ഞെടുപ്പ് ഫല പ്രഖ്യാപനത്തിന് തൊട്ടുമുമ്ബ് ചെറിയ അക്രമസംഭവങ്ങള്‍ നടന്നെന്നും പിന്നീടത് ശാന്തമായെന്നും അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.