കിവ്: യു.എന്‍, തുര്‍ക്കിയ എന്നിവയുടെ കാര്‍മികത്വത്തില്‍ നിലവില്‍ വന്ന കരാര്‍ പ്രകാരം യുക്രെയ്നില്‍നിന്നുള്ള ധാന്യ കയറ്റുമതിക്ക് വേഗം കൂടുന്നു.
ബുധനാഴ്ച മാത്രം 70,000 ടണ്‍ ധാന്യം കയറ്റുമതി ചെയ്യാനായി അഞ്ചു കപ്പലുകള്‍ കോര്‍ണോമോര്‍സ്ക് തുറമുഖത്തെത്തിയതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു.
ഗോതമ്ബ്, ചോളം, സൂര്യകാന്തി എണ്ണ എന്നിവയാണ് കടല്‍ കടക്കുക. ആഗസ്റ്റ് ആദ്യത്തില്‍ കരാര്‍ നിലവില്‍ വന്ന ശേഷം 17 ദിവസത്തിനിടെ 24 കപ്പലുകളാണ് രാജ്യംവിട്ടത്. വരുംനാളുകളില്‍ ഇത് കൂടുതല്‍ ശക്തിയാര്‍ജിക്കുമെന്നാണ് കരുതുന്നത്.
പ്രതിമാസം 50-60 ലക്ഷം ടണ്‍ കാര്‍ഷിക ഉല്‍പന്നങ്ങളാണ് റഷ്യന്‍ അധിനിവേശത്തിന് മുമ്ബ് യുക്രെയ്നില്‍നിന്ന് കയറ്റിപ്പോയിരുന്നത്.