കൊളംബോ: ശ്രീലങ്കയില്‍ സാമ്ബത്തിക പ്രതിസന്ധിക്കെതിരെ ജനകീയ പ്രക്ഷോഭം ശക്തമായതോടെ നാടുവിട്ട മുന്‍ പ്രസിഡന്റ് ഗോടബയ രാജപക്സ ഈ മാസം 24ന് തിരിച്ചെത്തുമെന്ന് റിപ്പോര്‍ട്ട്.
ആദ്യം മാലദ്വീപിലും തുടര്‍ന്ന് സിംഗപ്പൂരിലും അഭയംതേടിയ ഗോടബയ അവിടെയും വിസ കാലാവധി അവസാനിച്ചതിനെത്തുടര്‍ന്ന് തായ്‍ലന്‍ഡിലെത്തിയിരുന്നു. ശ്രീലങ്കന്‍ സര്‍ക്കാര്‍ ഔദ്യോഗികമായി ആവശ്യപ്പെട്ടതിനെത്തുടര്‍ന്നാണ് കഴിഞ്ഞയാഴ്ച തായ്‍ലന്‍ഡ് വിസ അനുവദിച്ചിരുന്നത്. ഇവിടെനിന്നാണ് മടക്കം.
തമിഴ്പുലികള്‍ക്കെതിരായ ആഭ്യന്തര യുദ്ധകാലത്ത് മിഗ് വിമാനം വാങ്ങിയതുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തുന്ന സംഘത്തിനു മുന്നില്‍ ഹാജരായ ഗോടബയയുടെ ബന്ധുകൂടിയായ റഷ്യയിലെ മുന്‍ അംബാസഡര്‍ ഉദയംഗ വീരതുംഗയാണ് ഇക്കാര്യം വ്യക്തമാക്കിയത്. തമിഴ് പുലികള്‍ക്കെതിരെ നടപടിയുടെ കാലത്ത് പ്രതിരോധ സെക്രട്ടറിയായിരുന്നു ഗോടബയ.
കഴിഞ്ഞ ജൂലൈ ഒമ്ബതിന് പ്രക്ഷോഭകര്‍ പ്രസിഡന്റിന്റെ ഔദ്യോഗിക വസതി വളഞ്ഞതോടെയാണ് ഗോടബയ ഒളിവില്‍ പോയത്.