Thursday, April 18, 2024

HomeWorldസൊമാലിയയില്‍ ഭീകരാക്രമണത്തില്‍ 12 ലേറെ പേർ കൊല്ലപ്പെട്ടു

സൊമാലിയയില്‍ ഭീകരാക്രമണത്തില്‍ 12 ലേറെ പേർ കൊല്ലപ്പെട്ടു

spot_img
spot_img

സൊമാലിയന്‍ തലസ്ഥാനമായ മൊഗാദിഷുവില്‍ വന്‍ ഭീകരാക്രമണം, 12 ലേറെ പേർ കൊല്ലപ്പെട്ടതായി സൂചന. പ്രദേശത്തെ ഹയാത്ത് ഹോട്ടലില്‍ അല്‍-ഷബാബ് ഭീകരര്‍ ആക്രമണം നടത്തുകയായിരുന്നു.

വെടിയുതിര്‍ത്തു കൊണ്ടാണ് ഭീകരര്‍ ഹോട്ടലിനുള്ളിലേക്ക് കടന്നത്. വലിയ തോതില്‍ നാശനഷ്ടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

ഹോട്ടലിനുള്ളില്‍ നിന്നും സ്‌ഫോടന ശബ്ദങ്ങള്‍ കേട്ടതായി പ്രദേശവാസികള്‍ പറഞ്ഞു. രണ്ട് കാറുകളിലായിട്ടാണ് ഭീകരര്‍ ഇവിടേക്ക് എത്തിയത്. അല്‍-ഖ്വായ്ദയുമായി ബന്ധമുള്ള ഭീകര സംഘടനയാണ് അല്‍-ഷബാബ്.

ഹോട്ടലിനുള്ളില്‍ കുടുങ്ങിയവരെ സംബന്ധിച്ചുള്ള വിവരങ്ങള്‍ പുറത്ത് വന്നിട്ടില്ല.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments