Friday, March 29, 2024

HomeWorldവറ്റിയ നദിയില്‍ രണ്ടാം ലോകമഹായുദ്ധത്തില്‍ മുങ്ങിയ കപ്പലുകള്‍

വറ്റിയ നദിയില്‍ രണ്ടാം ലോകമഹായുദ്ധത്തില്‍ മുങ്ങിയ കപ്പലുകള്‍

spot_img
spot_img

ബെല്‍ഗ്രേഡ്: കൊടും വരള്‍ച്ച മൂലം ജലനിരപ്പ് താഴ്ന്ന നദിയില്‍ രണ്ടാം ലോക മഹായുദ്ധത്തില്‍ മുങ്ങിയ കപ്പലുകള്‍ കണ്ടെത്തി. സെര്‍ബിയയുടെ കിഴക്കന്‍ മേഖലയായ പ്രഹോവോയിലാണ് അമ്പരപ്പിക്കുന്ന കാഴ്ച ദൃശ്യമായത്. വരള്‍ച്ച മൂലം വെള്ളം വറ്റി ജലനിരപ്പ് താഴ്ന്നപ്പോള്‍ ഡാന്യൂബ് നദിയിലാണ് ഒന്നൊന്നായി കപ്പലുകള്‍ കാണപ്പെട്ടത്.

രണ്ടാം ലോക മഹായുദ്ധ കാലത്ത്, സഖ്യകക്ഷികള്‍ക്കെതിരെ പൊരുതിയിരുന്ന ജര്‍മന്‍ നാവികസേനയുടെ മുങ്ങിക്കപ്പലുകളാണ് കണ്ടെത്തിയത്. ദശാബ്ദങ്ങള്‍ പഴക്കമുള്ള കാഴ്ച കാണാന്‍ ഡാന്യൂബ് നദിയിലേക്ക് സഞ്ചാരികളുടെ പ്രവാഹമാണ്.

യൂറോപ്പ് കഴിഞ്ഞ ഒരു നൂറ്റാണ്ട് കണ്ടതില്‍ ഏറ്റവും വലിയ വരള്‍ച്ചയാണ് അനുഭവിക്കുന്നത്. നിരവധി നദികള്‍ വറ്റിവരണ്ടു. ഇതുമൂലം പലയിടങ്ങളിലും ഊര്‍ജ്ജ ഉല്‍പ്പാദനവും പ്രതിസന്ധിയിലാണ്. മിക്ക യൂറോപ്യന്‍ രാജ്യങ്ങളിലും പൗരന്മാര്‍ ജലം ഉപയോഗിക്കുന്നതിന് കര്‍ശനമായ നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ജനങ്ങളെ ഇതേപ്പറ്റി ബോധവല്‍ക്കരിക്കാനുള്ള ശ്രമങ്ങളും തകൃതിയായി നടക്കുന്നു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments