മൊഗാദിഷു: സൊമാലിയന്‍ തലസ്ഥാനമായ മൊഗാദിഷുവിലെ ഹയാത്ത് ഹോട്ടലില്‍ ജീവനക്കാരെയും താമസക്കാരെയും ബന്ദികളാക്കിയ അല്‍ഷബാബ് ഭീകരരെ മുഴുവന്‍ 30 മണിക്കൂര്‍ നീണ്ട പോരാട്ടത്തില്‍ വധിച്ചതായി പോലീസ് അറിയിച്ചു.
ആക്രമണത്തില്‍ 21 പേര് കൊല്ലപ്പെടുകയും 117 പേര്‍ക്കു പരിക്കേല്‍ക്കുകയും ചെയ്തു. ഹോട്ടലില്‍ കുടുങ്ങിപ്പോയ 106 പേരെ രക്ഷപ്പെടുത്തി.
അല്‍ഖ്വയ്ദ ബന്ധമുള്ള അല്‍ഷബാബ് ഭീകരര്‍ വെള്ളിയാഴ്ച വൈകുന്നേരം ഹോട്ടലിനു പുറത്ത് ഇരട്ട കാര്‍ബോംബ് ആക്രമണം നടത്തിയശേഷമാണ് അകത്തുകടന്നത്.