ഹെല്‍സിങ്കി: മയക്കുമരുന്ന് ഉപയോഗിച്ച് പാര്‍ട്ടിക്ക് പങ്കെടുത്തെന്ന ഫിന്‍ലാന്‍റ് പ്രധാനമന്ത്രി സന്ന മാരിനെതിരായ ആരോപണത്തില്‍ പുതിയ വഴിത്തിരിവ്.
പുറത്തുവന്ന പരിശോധനാ റിപ്പോര്‍ട്ടില്‍ സന്ന മയക്കുമരുന്ന ഉപയോഗിച്ചിട്ടില്ലെന്ന് വ്യക്തമായിട്ടുണ്ട്. പ്രധാനമന്ത്രിയുടെ ഉപദേഷ്ടാവാണ് ഇത് സംബന്ധിച്ച് മാധ്യമങ്ങളെ അറിയിച്ചത്.
നേരത്തെ സന്നാ മാരിന്‍ പങ്കെടുത്ത പാര്‍ട്ടിയുടെ വീഡിയോ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പ്രധാനമന്ത്രി തന്നെ നേരിട്ട് പരിശോധനക്ക് വിധേയയായത്.
കൊക്കെയ്ന്‍, ആംഫെറ്റാമൈന്‍സ്, കഞ്ചാവ്, ഒപിയോയിഡുകള്‍, ഐഡ വാലിന്‍ തുടങ്ങിയ വിവിധ മയക്കുമരുന്നുകളുടെ സാന്നിധ്യമാണ് പരിശോധിച്ചതെന്നും പ്രധാനമന്ത്രിയുടെ ഉപദേഷ്ടാവ് തിങ്കളാഴ്ച പറഞ്ഞു.
അതേസമയം സാമൂഹിക മാധ്യമങ്ങളില്‍ എത്തിയ വീഡിയോ ദൃശ്യങ്ങള്‍ ,താന്‍ സുഹൃത്തുക്കളോടൊപ്പം ചിലവഴിച്ചപ്പോഴത്തെയാണെന്നും ഇത് തികച്ചും സ്വകാര്യമായ ചടങ്ങായിരുന്നെന്നും സന മാരിന്‍ വ്യക്തമാക്കി.
“എന്റെ ജീവിതത്തില്‍ ചെറുപ്പത്തില്‍ പോലും, ഞാന്‍ മയക്കുമരുന്ന് ഉപയോഗിച്ചിട്ടില്ലെന്നും,വീഡിയോകള്‍ സുഹൃത്തുക്കള്‍ക്ക് മാത്രം കാണാന്‍ വേണ്ടി ഓണ്‍ലൈനില്‍ പ്രസിദ്ധീകരിച്ചതായിരുന്നെന്നും അവര്‍ മാധ്യമങ്ങളോട് പറഞ്ഞു