ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയുടെ അമ്മ പാവ്‌ല മെയ്‌നോ ഇറ്റലിയിലെ വസതിയില്‍ അന്തരിച്ചു. 90 വയസായിരുന്നു.
ഓഗസ്റ്റ് 27 ശനിയാഴ്ചയായിരുന്നു അന്ത്യം. സംസ്‌കാരം ഞായറാഴ്ച നടന്നതായി എഐസിസി ജനറല്‍ സെക്രട്ടറി ജയറാം രമേശ് അറിയിച്ചു.
മെഡിക്കല്‍ ചെക്കപ്പിനായി സോണിയ ഗാന്ധി മക്കളായ രാഹുലിനും പ്രിയങ്കയ്ക്കുമൊപ്പം വിദേശത്താണുള്ളത്.
സോണിയ കഴിഞ്ഞയാഴ്ച അമ്മയെ സന്ദര്‍ശിച്ചിരുന്നു. രാഹുലും പ്രിയങ്കയും നേരത്തെ നിരവധി തവണ മുത്തശ്ശിയെ കാണാന്‍ പോയിരുന്നു.