Saturday, September 23, 2023

HomeWorldകാട്ടു തീ: ഗ്രീസിലെ വനമേഖലയില്‍ നിന്ന് പതിനെട്ട് മൃതദേഹങ്ങള്‍ കണ്ടെത്തി

കാട്ടു തീ: ഗ്രീസിലെ വനമേഖലയില്‍ നിന്ന് പതിനെട്ട് മൃതദേഹങ്ങള്‍ കണ്ടെത്തി

spot_img
spot_img

വടക്കൻ ഗ്രീസിലെ വനമേഖലയില്‍ കഴിഞ്ഞ നാല് ദിവസമായി തുടരുന്ന കാട്ടു തീയില്‍ പതിനെട്ട് മൃതദേഹങ്ങള്‍ കണ്ടെത്തി.

അവന്താസ് ഗ്രാമത്തിന് പുറത്തുള്ള ഒരു കുടിലിന് സമീപത്ത് നിന്നാണ് 18 മൃതദേഹങ്ങള്‍ കണ്ടെടുത്തത്. മരിച്ചവര്‍ കുടിയേറ്റക്കാരാണെന്നാണ് സൂചന.

ആളുകളെ കാണാതായെന്ന പരാതികളൊന്നും ലഭിക്കാത്ത സാഹചര്യത്തില്‍ മരിച്ചവര്‍ അനധികൃതമായി ഗ്രീസില്‍ കടന്നവരാണോ എന്ന കാര്യം പരിശോധിക്കുകയാണെന്ന് അഗ്നിശമനസേനാ വൃത്തങ്ങള്‍ വ്യക്തമാക്കി. മരണ നിരക്ക് ഇനിയും ഉയരാൻ സാധ്യതയുണ്ടെന്നാണ് സൂചന.

തുര്‍ക്കി അതിര്‍ത്തിയില്‍ നിന്ന് അധികം അകലെയല്ലാത്ത വടക്കുകിഴക്കൻ ഗ്രീസിലെ എവ്റോസ് മേഖലയായിരുന്നു തീപിടുത്തം. തുര്‍ക്കിയില്‍ നിന്നുള്ള സിറിയൻ, ഏഷ്യൻ കുടിയേറ്റക്കാര്‍ക്ക് യൂറോപ്യൻ യൂണിയനിലേക്ക് എത്തിച്ചേരാനുള്ള പ്രധാന മാര്‍ഗങ്ങളില്‍ ഒന്നാണ് എവ്റോസ് മേഖല. 

spot_img
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments