Saturday, September 23, 2023

HomeWorldചുംബിച്ചാല്‍ കേള്‍വി ശക്തി പോകുമോ? ചൈനയില്‍ നിന്ന് ഞെട്ടിക്കുന്ന വാര്‍ത്ത

ചുംബിച്ചാല്‍ കേള്‍വി ശക്തി പോകുമോ? ചൈനയില്‍ നിന്ന് ഞെട്ടിക്കുന്ന വാര്‍ത്ത

spot_img
spot_img

ബെയ്ജിങ്: തുടര്‍ച്ചയായി ചുംബിച്ചാല്‍ കേള്‍വി ശക്തിക്ക് തകരാറുണ്ടാകുമെന്ന് റിപ്പോര്‍ട്ട്. കാമുകിയെ തുടര്‍ച്ചയായി പത്തു മിനിറ്റ് ചുംബിച്ച യുവാവിന്റെ കേള്‍വിശക്തി നഷ്ടപ്പെട്ടതായാണ് വാര്‍ത്ത. ചൈനയിലെ സെജിയാങ് പ്രവിശ്യയിലെ വെസ്റ്റ് ലേക്കില്‍ നടന്ന സംഭവം സൗത്ത് ചൈന മോണിങ് പോസ്റ്റാണ് റിപ്പോര്‍ട്ടു ചെയ്ത്.

ചൈനയില്‍ പ്രണയദിനമായി ആഘോഷിക്കുന്ന ഓഗസ്റ്റ് 22നു കമിതാക്കള്‍ ചുംബിക്കുന്നതിനിടെ കാമുകനു ചെവിയില്‍ കടുത്ത വേദന അനുഭവപ്പെടുകയായിരുന്നു. ഇയാളെ ഉടന്‍തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിശോധനയില്‍ ചെവിക്കല്ലില്‍ സുഷിരങ്ങളുള്ളതായി ഡോക്ടര്‍മാര്‍ കണ്ടെത്തി. പൂര്‍ണമായി സുഖം പ്രാപിക്കാന്‍ രണ്ടു മാസമെടുക്കുമെന്നാണ് വിവരം.

ചുംബിക്കുന്നതിനിടെ ചെവിക്കുള്ളിലെ വായു മര്‍ദത്തില്‍ പെട്ടെന്നുണ്ടായ മാറ്റമാണ് ഇത്തരമൊരു സ്ഥിതിവിശേഷത്തിനു കാരണമെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. മാത്രമല്ല, പങ്കാളിയുടെ ശ്വാസോച്ഛ്വാസത്തിലെ വ്യതിയാനവും കാരണമായി. ഇത്തരമൊരു സംഭവം ഇതാദ്യമല്ലെന്നാണ് ചൈനീസ് മാധ്യമത്തിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നത്. 2008ല്‍ ദക്ഷിണ ചൈനയില്‍ നിന്നുള്ള ഒരു യുവതിക്ക് ചുംബനത്തിനിടെ കേള്‍വിശക്തി ഭാഗികമായി നഷ്ടപ്പെട്ടിരുന്നു.

ചുംബനത്തിനിടെ കാമുകന്റെ കേള്‍ശക്തി നഷ്ടപ്പെട്ട വാര്‍ത്ത ചൈനീസ് സമൂഹമാധ്യമങ്ങളില്‍ വ്യാപക ചര്‍ച്ചയ്ക്കു വഴിവച്ചു. ചൈനീസ് സമൂഹമാധ്യമമായ ഡൗയിനില്‍ മാത്രം ഈ വാര്‍ത്തയ്ക്ക് പത്തു ലക്ഷത്തിലധികം ലൈക്കുകളാണ് ലഭിച്ചത്. നാലു ലക്ഷത്തിലധികം കമന്റുമുണ്ട്.

spot_img
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments