ദക്ഷിണാഫ്രിക്കയിലെ ജോഹന്നാസ്ബർഗിലെ ബഹുനില കെട്ടിടത്തിൽ വ്യാഴാഴ്ച പുലർച്ചെയുണ്ടായ തീപിടിത്തത്തിൽ 52 പേർ മരിച്ചതായി റിപ്പോർട്ട്. പുലർച്ചെയുണ്ടായ വൻ തീപിടിത്തത്തിൽ 52 മൃതദേഹങ്ങൾ കണ്ടെടുത്തതായും 43 പേർക്ക് പരിക്കേറ്റതായും എമർജൻസി സർവീസ് അറിയിച്ചു. മരിച്ചവരിൽ ഒരു കുട്ടിയുമുണ്ടെന്ന് എമർജൻസി സർവീസ് വക്താവ് റോബർട്ട് ഉദ്ധരിച്ച് വാർത്താ ഏജൻസിയായ അസോസിയേറ്റഡ് പ്രസ് റിപ്പോർട്ട് ചെയ്തു. മരണസംഖ്യ ഇനിയും ഉയരുമെന്ന് ആശങ്കയുണ്ട് എന്നും അദ്ദേഹം അറിയിച്ചു.
കെട്ടിടത്തിനുള്ളിൽ കൂടുതൽ ആളുകൾ കുടുങ്ങിക്കിടക്കുന്നതിനാൽ തിരച്ചിൽ, രക്ഷാപ്രവർത്തനം നടക്കുന്നുണ്ടെന്ന് മുലൗദ്സി പറഞ്ഞു. ദൃക്‌സാക്ഷികൾ പറയുന്നതനുസരിച്ച്, കെട്ടിടത്തിൽ 200 ഓളം ആളുകൾ താമസിച്ചിട്ടുണ്ടാകാം എന്നാണ് വിവരം.
അധികൃതർ പറയുന്നതനുസരിച്ച് തീയണച്ചിട്ടുണ്ട് എന്നാണ് റിപ്പോർട്ട് , എന്നാൽ സൈറ്റിൽ നിന്നുള്ള ദൃശ്യങ്ങൾ കത്തിയ കെട്ടിടത്തിന്റെ ജനാലകളിൽ നിന്ന് പുക ഒഴുകുന്നത് വ്യക്തമായി കാണാം. ചില ജനലുകളിൽ ഷീറ്റുകളുടെയും മറ്റും ചരടുകൾ പുറത്തേക്ക് തൂങ്ങിക്കിടന്നു. തീപിടുത്തത്തിൽ നിന്ന് രക്ഷപ്പെടാൻ ആളുകൾ ഇത് ഉപയോഗിച്ചിരുന്നോ അതോ തങ്ങളുടെ സ്വത്തുക്കൾ സംരക്ഷിക്കാൻ ശ്രമിച്ചതാണോ എന്ന് വ്യക്തമല്ല.
ഔപചാരികമായ പാട്ടക്കരാറുകളൊന്നുമില്ലാതെ ഭവനരഹിതരായ ആളുകൾ താമസസൗകര്യം തേടി നീങ്ങിയ “അനൗപചാരിക സെറ്റിൽമെന്റ്” ആണ് ഈ കെട്ടിടമെന്ന് മുലൗദ്സി പറഞ്ഞു. ഇത് കെട്ടിടത്തിൽ തിരച്ചിൽ ബുദ്ധിമുട്ടുണ്ടാക്കിയെന്നും അദ്ദേഹം പറഞ്ഞു.